ഷാർജ യുവകലാസാഹിതിയുടെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനും സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന നവകേരളം ദിശകൾ ദൗത്യങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള സംവാദത്തിൽ പങ്കെടുക്കുന്നതിനും ആയി ഷാർജയിലെത്തിയ എ ഐ വൈ എഫ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അഡ്വക്കേറ്റ് K K സമദിനെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവകലാസാഹിതി നേതാക്കൾ സ്വീകരിച്ചു. യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, പ്രദീഷ് ചിതറ യൂണിറ്റ് ഭാരവാഹികളായ അഭിലാഷ് ശ്രീകണ്ഠപുരം, പത്മകുമാർ, അഡ്വക്കേറ്റ് സ്മിനോ സുരേന്ദ്രൻ, ഷൈൻ ഭാസി എന്നിവരുടെ നേതൃത്വത്തിൽ ആണ് സ്വീകരിച്ചത്
അഡ്വക്കേറ്റ് കെ കെ സമദിന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി

