കേരളത്തിൽ എയിംസ് അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രനിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി. സംസ്ഥാനം നിര്‍ദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്തുന്ന കാര്യത്തിൽ മറുപടി നൽകാൻ 4 ആഴ്ച വേണം എന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ അത്രയും സമയം നൽകാൻ ആവില്ലെന്നാണ് കോടതിയുടെ മറുപടി. രണ്ടാഴ്ച സമയം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈൻ ആയി ഹാജരാവണമെന്നും സാധ്യതാ പഠനം സംബന്ധിച്ച് മറുപടി നൽകാനുമാണ് കോടതി നിർദേശം. സംസ്ഥാന സർക്കാരുമായി ചേർന്ന് എത്രയും വേഗം പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.
എയിംസ് സ്ഥാപിക്കാൻ സംസ്ഥാനം നിർദേശിച്ച സ്ഥലത്ത് സാധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് മുൻപ് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കേന്ദ്ര ആരോഗ്യ‑കുടുംബക്ഷേമ മന്ത്രാലയം ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. കിനാലൂരിലാണ് സംസ്ഥാനം എയിംസിനായി തെരഞ്ഞെടുത്ത ഭൂമിയുള്ളത്.
കേരളത്തിലെ എയിംസ്; കേന്ദ്രനിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി

