Site iconSite icon Janayugom Online

ഔദ്യോഗികമായി ധനുഷില്‍ നിന്നും വിവാഹമോചനം തേടി ഐശ്വര്യ; കോടതിയില്‍ കേസ് നല്‍കിയതായി റിപ്പോര്‍ട്ട്

നടന്‍ ധനുഷും, ഭാര്യ ഐശ്വര്യയും വേര്‍പിരിയുന്നു എന്ന് ഇരുവരും നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഇരുവരും ഇതുവരെ ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടില്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടെ മാതാപിതാക്കള്‍ സംസാരിച്ച് പ്രശ്നങ്ങള്‍ തീര്‍പ്പാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഐശ്വര്യ രജനികാന്ത് ധനുഷില്‍ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവില്‍ കോടതിയില്‍ കേസ് നല്‍കിയെന്നാണ് പുതിയ വിവരം.

ഐശ്വര്യയുമായി ഒരു വർഷത്തിലേറയായി അകന്ന് കഴിയുകയാണ് ധനുഷ്. പക്ഷെ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷവും ധനുഷും ഐശ്വര്യയും ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. മക്കളുടെ സ്കൂള്‍ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് വന്നിരുന്നത്. മക്കളായ യാത്രയും ലിം​ഗയും ഇരുവര്‍ക്കും ഒപ്പം കാണാറമുണ്ട്. അതേസമയം ഫിലിം ക്രിട്ടിക്സ് ഉമെയിര്‍ സന്ധുവാണ് ആദ്യം ഐശ്വര്യ കേസ് ഫയല്‍ ചെയ്ത വിവരം പുറത്തുവിട്ടത്. ഇദ്ദേഹത്തിന്‍റെ ട്വീറ്റ് പ്രകാരം ധനുഷ് മറ്റൊരു സ്ത്രീക്കൊപ്പം ചേര്‍ന്ന് ഐശ്വര്യയെ ചതിച്ചുവെന്നാണ് പറയുന്നത്.

Eng­lish Sum­ma­ry: aish­warya rajinikanth offi­cial­ly applied for divorce from dhanush
You may also like this video

Exit mobile version