Site icon Janayugom Online

സർക്കാർ ഓഫീസുകളിലെ നീതി നിഷേധം; ജനജാഗ്രതാ സമതി രൂപികരിച്ച് എഐവൈഎഫ്

ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സർക്കാർ ഓഫീസുകളിൽ കയറിറങ്ങുന്ന സാധാരണക്കാരനെ പലതവണ നടത്തിച്ച് ബുദ്ധിമുട്ടിക്കുകയും ഫയലുകൾ വെച്ച് തമാസിപ്പിച്ച് കാലതാമസം വരുത്തുകയും കൈകൂലി ആവശ്യപ്പെടുകയും ചെയ്യുന്ന ചില ഉദ്യേഗസ്ഥരുടെ ദുഷ്പ്രവണതക്കെതിരെ എഐവൈഎഫ് യുവജന ജാഗ്രതാ സമതി രൂപികരിച്ചു. നീതി നിഷേധിക്കുന്നവരുടെ പ്രശ്നങ്ങളിൽ ഇടപ്പെട്ട് മേലധികാരികളുടെ ശ്രദ്ധയിപ്പെടുത്തുകയും ലോകയുക്ത, മനുഷ്യവകശ കമ്മീഷൻ, ട്രൈബ്യൂണൽ, അർദ്ധ ജുഡീഷ്യൽ ബോഡികളുടെ ശ്രദ്ധയിൽ കൊണ്ട് വന്ന് കൃത്യനിർവ്വഹണത്തിൽ അലംഭാവം കാണിക്കുന്ന ഉദ്യേഗസ്ഥർക്കെതിരെ നടപടിയെടുപ്പിക്കും. അഴിമതിക്കാര്യം ജനദ്രോഹ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഉദ്യേഗസ്ഥർക്കെതിരെ കുറ്റപത്രം തയ്യറാക്കി അതാത് ഓഫിസുകളിലും പൊതുജനമധ്യത്തിലും പ്രസിദ്ധികരിക്കുകയും ചെയ്യുമെന്നും എഐവൈഎഫ് യുജന ജഗ്രാതസമതി മുന്നറിയിപ്പ് നൽകി. വർഷങ്ങളായി വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ നൽകി കാത്തിരിക്കുന്ന നിരവധിയാളുകളുണ്ട്. കാലതാമസം കൂടാതെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഉദ്യേഗസ്ഥർ തയ്യാറകണമെന്നും ആവശ്യപെട്ടു. ഇത്തരം വിഷയങ്ങളിൽ ദുരിതമനുഭിക്കുന്നവർക്ക് എഐവൈഎഫ്  പ്രവർത്തകരുമായി ബന്ധപ്പെടമെന്നും യോഗം അറിയിച്ചു. നിസാർ വെള്ളമുണ്ട അധ്യക്ഷത വഹിച്ചു.സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.ജെ ബാബു, മണ്ഡലം സെക്രട്ടറി വി.കെ ശശിധരൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി നിഖിൽ പത്മനഭൻ, ജോതിഷ്, കെ.വി അജേഷ് എന്നിവർ പ്രസംഗിച്ചു.

Exit mobile version