ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 325 റൺസിന് എല്ലാവരും പുറത്ത്. 150 റൺസെടുത്ത മായങ്ക് അഗർവാളാണ് ഇന്ത്യൻ ടോപ്പ് സ്കോറർ. അക്‌സർ പട്ടേൽ (52), ശുഭ്‌മൻ ഗിൽ (44) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. ഇന്ത്യയുടെ വിക്കറ്റുകളെല്ലാം വീഴ്ത്തിയത് ഇന്ത്യൻ വംശജൻ അജാസ് പട്ടേലാണ്. ഇതോടെ ഇംഗ്ലണ്ട് താരം ജിം ലേക്കറിനും ഇന്ത്യൻ താരം അനിൽ കുംബ്ലെയ്ക്കും ശേഷം ഒരു ഇന്നിംഗ്‌സിൽ 10 വിക്കറ്റ് വീഴ്ത്തുന്ന താരമായി അജാസ് മാറി.
english summary;Ajax Patel takes 10 wickets in an innings
you may also like this video;