Site iconSite icon Janayugom Online

‘പ്രശസ്തിക്കുവേണ്ടി പേര് ഉപയോഗിക്കുന്നു’; റോഷ്‌ന ആന്‍ റോയ്ക്ക് പരോക്ഷ മറുപടിയുമായി അജ്മല്‍ അമീര്‍

ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചെന്ന ആരോപണങ്ങളില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്കിടെ പരോക്ഷ മറുപടിയുമായി നടന്‍ അജ്മല്‍ അമീര്‍. പ്രശസ്തിക്കായി തന്റെ പേര് ഉപയോഗിക്കുന്നവരോട് ക്ഷമിക്കുന്നുവെന്ന് അജ്മല്‍ അമീര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു. അജ്മല്‍ അമീര്‍ തനിക്കും മെസേജ് അയച്ചെന്ന്‌ ആരോപിച്ച് നടി റോഷ്‌ന ആന്‍ റോയ്‌യും രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രതികരണം.‘അവര്‍ സംസാരിക്കട്ടെ. അവരുടെ പ്രശസ്തിക്കായി നിങ്ങളുടെ പേര് ഉപയോഗിക്കട്ടെ. അപമാനിക്കട്ടെ, ചതിക്കട്ടെ, തകര്‍ക്കാന്‍ ശ്രമിക്കട്ടെ. എങ്കിലും ക്ഷമിക്കുക. കാരണം ശാന്തതയാണ്‌ നിങ്ങളുടെ ശക്തി’, അജ്മല്‍ അമീര്‍ കുറിച്ചു.

‘ശ്രദ്ധകിട്ടാന്‍ വേണ്ടി അവര്‍ ഉപയോഗിക്കുന്നതെന്തും നിങ്ങളുടെ ശക്തി വ്യക്തമാക്കുകമാത്രമേയുള്ളൂ. അവര്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും തിരിച്ചറിവാകുന്നു, ഓരോ അവസാനവും പുതിയ തുടക്കമാവുന്നു. വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കുക- കൂടുതല്‍ കരുത്തോടെ, ബുദ്ധിയോടെ, സ്പര്‍ശിക്കാനാവാതെ’, നടന്‍ കൂട്ടിച്ചേര്‍ത്തു.

അജ്മല്‍ അമീറിന്‍റേതെന്ന പേരിൽ ചില ശബ്ദസന്ദേശങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍, അത് എഐ നിര്‍മിതമാണെന്നായിരുന്നു അജ്മലിന്റെ പ്രതിരോധം. വിശദീകരണത്തിനായി പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കൂടുതല്‍ ആരോപണങ്ങളുമായി യുവതികള്‍ എത്തി. ഇതിന് പിന്നാലെയാണ് അജ്മല്‍ തനിക്കും മെസ്സേജ് അയച്ചുവെന്ന് ആരോപിച്ച് റോഷ്‌ന ആന്‍ റോയ് രംഗത്തെത്തിയത്.

Exit mobile version