Site iconSite icon Janayugom Online

മതമോ ജാതിയോ എനിക്കില്ല, ആർഎസ്എസ് വിടാനുള്ള കാരണം പറഞ്ഞ് അഖിൽ മാരാർ

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ വ്യക്തിയാണ് അഖിൽ മാരാർ. ഇതിനെല്ലാമപ്പുറം അറിയപ്പെടുന്ന നിരീക്ഷകനും സംവിധായകനും കൂടിയാണ്. ഇപ്പോൾ പഴയ ഒരു അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയത്തെക്കുറിച്ച് അഖിൽ മാരാര്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

താൻ പണ്ട് ഒരു ആർഎസ്എസുകാരനായിരുന്നുവെന്നും, എന്നാൽ ചില കാരണങ്ങളാൽ താൻ ആർഎസ്എസ് വിടുകയായിരുന്നുവെന്നും അഖില്‍ പറയുന്നു.

“കോണ്‍ഗ്രസില്‍ വരുന്നതിന് മുന്‍പ്, കൂടെ കിടന്നവനെ രാപനി അറിയൂ എന്ന് പറയും പോലെ ഞാന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടുണ്ട്. സ്കൂള്‍ പ്ലസ് ടു കാലം വരെ അവിടെ പോയിട്ടുണ്ട്. പിന്നീട് അതില്‍ നിന്നും മാറാന്‍ കാരണം. അന്ന് കൊട്ടാരക്കരയില്‍ ആര്‍എസ്എസിന്‍റെ രാഷ്ട്രീയ സഞ്ചലനം നടന്നു.ഇന്ന് അറിയപ്പെടുന്ന ഒരു കലാകാരനായ എന്‍റെ സുഹൃത്തിനെ ഈ പരിപാടിക്ക് വേണ്ടി ഒരു ശ്രീരാമന്‍റെ വലിയ ചിത്രം വരയ്ക്കാന്‍ ഏല്‍പ്പിച്ചു. അന്ന് ഫ്ലെക്സും, ബോര്‍ഡും ഒന്നും ഇല്ലല്ലോ. ഈ സുഹൃത്തിന്‍റെ കഴുത്തില്‍ ഒരു കൊന്ത കിടപ്പുണ്ട്. അന്ന് വന്ന ആര്‍എസ്എസ് നേതാക്കളില്‍ ഒരാള്‍ ‘എന്തിനാടെ കൊന്തയൊക്കെ എന്ന് പറഞ്ഞ്’ അതില്‍ തട്ടി. പിന്നെ അവന്‍റെ വീട്ടില്‍ എല്ലാ ദൈവങ്ങളുടെയും ഫോട്ടോയുണ്ട്. അതിനെയും മോശമായി സംസാരിച്ചു. ഈ സംസാരം എനിക്ക് പിടിച്ചില്ല. ആ അഭിപ്രായ വ്യത്യാസത്താല്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു.നമുക്ക് മനുഷ്യനെ മനുഷ്യനായി മാത്രമേ കാണാന്‍ പറ്റൂ. മതമോ ജാതിയോ എനിക്കില്ല. ഞാന്‍ അവിടെ പോയത് തന്നെ സ്പോര്‍ട്സ് മാന്‍ എന്ന നിലയില്‍ കബഡി കളിയും മറ്റു കാര്യങ്ങളും ഒക്കെ കാരണമാണ്. അങ്ങനെ പതിനേഴ് പതിനെട്ട് വയസായപ്പോള്‍ ഞാന്‍ ആര്‍എസ്എസ് വിട്ടു.
അഖിൽ മാരാർ അഭിമുഖത്തിൽ പറയുന്നു.

Eng­lish Sum­ma­ry: akhil marar about rss
You may also like this video

Exit mobile version