Site iconSite icon Janayugom Online

ദൃശ്യം 3യുടെ ഹിന്ദി റീമേക്കിൽ ഇനി അക്ഷയ് ഖന്ന ഇല്ല

ആവശ്യപ്പെട്ട പ്രതിഫലം നല്‍കിയില്ലെന്നാരോപിച്ച് ദൃശ്യം 3 യുടെ ഹിന്ദി റീമേക്കിൽ നിന്നും പിന്മാറി ബോളിവുഡ് താരം അക്ഷയ് ഖന്ന. പ്രതിഫലത്തെ ചൊല്ലി അണിയറ പ്രവര്‍ത്തകരും അക്ഷയ് ഖന്നയും തമ്മില്‍ വാഗ്‌വാദമുണ്ടായെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ടുള്ള ടീസർ റിലീസ് ചെയ്ത് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോളാണ് അക്ഷയ് ഖന്നയുടെ ഈ പിന്മാറ്റം. 

മലയാളത്തിൽ മുരളി ഗോപി അവതരിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു ഹിന്ദിയിൽ അക്ഷയ് ഖന്ന അവതരിപ്പിച്ചിരുന്നത്. മൂന്നാം ഭാഗത്തിലും നിർണായകമായിരുന്നു ഖന്നയുടെ കഥാപാത്രമെന്നാണ് റിപ്പോർട്ടുകൾ. 21 കോടി രൂപയാണ് ഖന്ന നിർമ്മാതാക്കളായ പനോരമ സ്റുഡിയോസിനോട് ആവശ്യപ്പെട്ടത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version