ബോളിവുഡ് നടൻ അക്ഷയ് കുമാറിനെതിരെ പ്രതിഷേധം. ബോളിവുഡ് താരങ്ങള്‍ക്കൊപ്പം താരം ഒരു നോര്‍ത്ത് അമേരിക്കന്‍ സ്റ്റേജ് ഷോ ടൂര്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പങ്കുവച്ച ഒരു പ്രമോയാണ് പ്രതിഷേധത്തിനിടയാക്കുന്നത്. അക്ഷയ് ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്നാണ് ആരോപണം. ടൂറിന്‍റെ ഒഫീഷ്യല്‍ ട്രാവല്‍ പാര്‍ട്ണറായ ഖത്തര്‍ എയര്‍ലൈന്‍റെ പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാർ നടക്കുന്നുണ്ട്. ഗ്ലോബില്‍ ഈ ഭാഗത്ത് ഇന്ത്യയാണ്. അക്ഷയ് ചവിട്ടി നില്‍ക്കുന്നത് ഇന്ത്യയുടെ ഭാഗത്താണെന്നാണ് ആരോപണം. ഇതോടെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ആയിരുന്നു പ്രസ്‍തുത പരസ്യം പുറത്തിറങ്ങിയത്.
നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തിൽ ഉണ്ട്. എന്നാൽ ഒരുഭാഗത്ത് ഗ്ലോബിലെ ഇന്ത്യൻ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബർ ആക്രമണങ്ങൾക്ക് ഇടയാക്കിയത്. ‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ എന്ന തരത്തിലാണ് ട്വിറ്ററിലും ഇതര സോഷ്യൽ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ സൈബര്‍ പ്രതിഷേധവും, ആക്രമണവും ഒരു ദിവസം പിന്നീട്ടിട്ടും താരം പോസ്റ്റ് പിന്‍വലിച്ചിട്ടില്ല.
English Summary: Akshay Kumar walks over map of India; protest
You may also like this video

