Site icon Janayugom Online

കോപ്പി അടിച്ചെന്ന ആരോപണം: മമ്മൂട്ടിയുടെ നിർമാണ കമ്പനിയുടെ ലോഗോ മാറ്റുന്നു

നടൻ മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള നിർമാണ കമ്പനിയുടെ ലോഗോ മാറ്റുന്നു. കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് തീരുമാനം. മമ്മൂട്ടി കമ്പനിയുടെ ഔഗ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. തങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകുമെന്നും ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദി അറിയിക്കുന്നുവെന്നും നിർമാണ കമ്പനി ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.

‘ജോസ്‌മോൻ വാഴയിൽ എന്ന വ്യക്തി സിനിമാ ചർച്ചാ ഗ്രൂപ്പിലൂടെയാണ് കോപ്പിയടി ആരോപണമുന്നയിച്ചത്. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ ‘മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ’ എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു ആരോപണം.

ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം:

‘സമയത്തിന് മുൻപേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി. കൂടുതൽ അപ്ഡേറ്റുകൾക്കായി ഇവിടം സന്ദർശിക്കുക.

Eng­lish Sum­ma­ry: Alle­ga­tions of pla­gia­rism: Mam­moot­ty’s pro­duc­tion com­pa­ny’s logo is being changed
You may also like this video

Exit mobile version