അംബേദ്ക്കർ ചാരിറ്റിബിൾ സൊസൈറ്റിയ്ക്കായി ലിങ്ക് റോഡിൽ സർക്കാർ അനുവദിച്ച ഭൂമിയിൽ ഡോ. ബി ആർ അംബേദ്ക്കറുടെ ജന്മദിനത്തിൽ പ്രതിമ സ്ഥാപിക്കുന്നതിനായി മന്ത്രി കെ എൻ ബാലഗോപാൽ ശിലാസ്ഥാപനം നടത്തി. എൻ കെ പ്രേമചന്ദ്രൻ എംപി, മേയർ പ്രസന്ന ഏണസ്റ്റ്, എം നൗഷാദ് എംഎല്‍എ, മുൻമേയർമാരായ രാജേന്ദ്രബാബു, ഹണി ബെഞ്ചമിൻ, ഉളിയക്കോവിൽ ശശി, സംഘടനാഭാരവാഹികളായ രാമചന്ദ്രൻ, മുളങ്കാടകംരഘുനാഥൻ, അനിയൻകുഞ്ഞ്, നിർമ്മാണകമ്മിറ്റി ചെയർമാൻ പ്രകാശൻപിള്ള എന്നിവർ പ്രസംഗിച്ചു.