Site icon Janayugom Online

യുപിയിലും അടിതെറ്റി ബിജെപി; നിലനിൽപ്പിനായി അമിത്ഷാ രംഗത്തവരുന്നു

അഖില ഭാരതീയ രാജ് ഭാഷാ സമ്മേളനത്തിൽ പങ്കെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസി സന്ദർശിക്കുമെന്ന് റിപ്പോർട്ട്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഉത്തർപ്രദേശിലെ ഈ കൂടിക്കാഴ്ചയ്ക്ക് വളരെ പ്രാധാന്യമുണ്ട്. 2012 ലെ തെരഞ്ഞെടുപ്പിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബി ജെ പി 2017 ൽ 39.67 ശതമാനം വോട്ടോടെ 312 സീറ്റുകൾ നേടി അധികാരത്തിൽ എത്തിയിരുന്നു. എന്നാൽ രാജ്യത്താകമാനം ബിജെപിയോടുള്ള എതിർപ്പ് കൂടി വരുന്നു. ഉപതെരഞ്ഞെടുപ്പുകൾ വിരൽ ചൂണ്ടുന്നതും അത്തരമൊരു സാഹചര്യമാണ്. ഷാ വാരാണസിയിൽ ബിജെപി നേതാക്കൾക്കായി ‘ഇലക്ഷൻ മാസ്റ്റർക്ലാസ്’ നടത്തും. തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനായാണ് ഉത്തർപ്രദേശ് ബിജെപി നേതൃത്വത്തിലെ 700 ഓളം നേതാക്കൾക്കായി ക്ലാസ് സംഘടിപ്പിക്കുന്നത്. 98 ജില്ലാ പ്രസിഡന്റുമാർ, അത്രതന്നെ ജില്ലാ ഭാരവാഹികൾ, 403 നിയമസഭാ സീറ്റുകളുടെയും ചുമതലയുള്ളവർ, സംസ്ഥാനത്തെ ആറ് പ്രാദേശിക പ്രസിഡന്റുമാർ, മുതിർന്ന പ്രവർത്തകർ, സഹ ഭാരവാഹികൾ എന്നിവർക്കുവേണ്ടിയാണ് വാരാണസിയിൽ യോഗം വിളിച്ചിട്ടുള്ളത്. 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സംസ്ഥാന അധ്യക്ഷൻ സ്വതന്ത്രദേവ് സിങ്, ഉപമുഖ്യമന്ത്രിമാർ, മന്ത്രിമാർ, സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് ധർമേന്ദ്രപ്രധാൻ അടക്കമുള്ളവരും വാരാണാസിയിൽ എത്തും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ സുപ്രധാന യോഗമാണിതെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാകുന്നത്. സംസ്ഥാനത്തെ പാർട്ടി നേതാക്കളുടെ ‘പരിവർത്തൻ യാത്ര’ അടുത്ത മാസം മുതൽ ആരംഭിക്കാനും ബിജെപി ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 13 ശനിാഴ്ച അഖിലേഷ് യാദവിന്റെ മണ്ഡലമായ അസംഗഢിലേക്ക് അമിത് ഷാ റാലിക്കായി പോകുമെന്നും റിപ്പോർട്ടുകളുണ്ട്. ആഭ്യന്തര മന്ത്രിക്ക് ഈ മാസം തന്നെ വാരണാസിയിൽ രണ്ട് സന്ദർശനങ്ങൾനടത്തും ഒന്ന് നവംബർ 12 മുതൽ 13 വരെയും മറ്റൊന്ന് നവംബർ 19 മുതൽ 21 വരെയുമാണെന്ന് അടുത്തിടെ നടന്ന ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അർഹമായ പ്രാധാന്യം നൽകിയിരുന്നു. 

രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ പ്രധാന സ്ഥാനത്തുള്ള ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് യുപി തിരഞ്ഞെടുപ്പ് പ്രചാരണം മുഴുവൻ നിയന്ത്രിക്കുന്നത്. എന്നാൽ, ഉത്തർപ്രദേശിലെ നിയമസഭയിലേക്ക് 403 അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനായി അടുത്ത വർഷം ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2017‑ൽ തിരഞ്ഞെടുക്കപ്പെട്ട നിലവിലെ നിയമസഭയുടെ കാലാവധി 2022 മെയ് 14‑ന് അവസാനിക്കും. 2014 ൽ ഉത്തർപ്രദേശിലെ 80 ലോക്‌സഭാ സീറ്റുകളിൽ 71 ലും ബിജെപി ചരിത്ര വിജയം നേടിയിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 ലോക്‌സഭാ മണ്ഡലങ്ങളിൽ 62ലും ബിജെപി വിജയിച്ചു. ഹിമാചൽ പ്രദേശുപോലെ യുപിയും ബിജെിപക്ക് ഏറെ അനൂകൂലമായ സാഹചര്യമല്ല നിലനിൽക്കുന്നത്.
eng­lish sum­ma­ry; Amit Shah is sched­uled to vis­it Prime Min­is­ter to attend the All India Raj Lan­guage Conference
you may also like this video;

Exit mobile version