Site icon Janayugom Online

അമിത്ഷാ-മോഡി ദ്വയം മധ്യപ്രദേശിനേയും ലക്ഷ്യം വെയ്ക്കുന്നു; ശിവരാജ് സിംഗ് ചൗഹാന്റെ മുഖ്യമന്ത്രിസ്ഥാനവും തുലാസില്‍

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സ്ഥാനത്തു നിന്നും മാറ്റുവാന്‍ ബിജെപി നേതൃത്വം കരുക്കള്‍ നീക്കി തുടങ്ങി. ഗുജറാത്തിലെ മുഖ്യമന്ത്രിയെ മാറ്റി ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രിയെ നേരത്തെ മാറ്റിയിരുന്നു. ഇപ്പോള്‍ മധ്യപ്രദേശിലെ മുഖ്യമന്ത്രിയേയും മാറ്റനുള്ള ശ്രമമാണ്, മോഡി-അമിത്ഷാ ദ്വയത്തിന് നേരത്തെ മുതല്‍ അത്ര താല്‍പര്യമുള്ള ബിജെപി നേതാവല്ല ചൗഹാന്‍. മോദിയെ വെല്ലുന്ന തരത്തിലേക്ക് ചൗഹാന്‍ വളരുമോ എന്ന ഭയവും കേന്ദ്ര നേതൃത്വത്തിനുണ്ട്. നേരത്തെ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ അദ്വാനി പക്ഷം ബദല്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിയത് ചൗഹാനെയാണ്. തുടര്‍ച്ചയായ നാല് ടേമായി അദ്ദേഹം മധ്യപ്രദേശില്‍ ഭരിക്കുന്നു.ഗുജറാത്തിലെ രൂപാണിയെ പോലെയല്ല ചൗഹാന്‍ സംഘടനാ തലത്തില്‍ കരുത്തുള്ള നേതാവാണ്.2018ല്‍ കോണ്‍ഗ്രസ് മധ്യപ്രദേശില്‍ ഭരണം നേടിയപ്പോള്‍ ദേശീയ തലത്തിലേക്ക് ചൗഹാനെ കൊണ്ടുവരാന്‍ ശ്രമം നടത്തിയിരുന്നു അമിത് ഷാ. ദേശീയ തലത്തിലേക്ക് കൊണ്ടുവന്ന് രമണ്‍ സിംഗിനെയും വസുന്ധരയെയും ഒതുക്കിയത് പോലെ ഒതുക്കി നിര്‍ത്താനായിരുന്നു പ്ലാന്‍. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജ്യോതിരാദിത്യ സിന്ധ്യ വീഴ്ത്തിയതോടെ കേന്ദ്ര നേതൃത്വത്തിന്റെ എല്ലാ ശ്രമങ്ങളും തെറ്റി. ശിവരാജ് സിംഗ് ചൗഹാന്‍ തന്നെ മുഖ്യമന്ത്രിയായി തിരിച്ചെത്തി. 

കേന്ദ്ര നേതൃത്വം അമിത് ഷായുടെ വിശ്വസ്തന്‍ നരോത്തം മിശ്രയെ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ചൗഹാനെ വെട്ടാനായി നിയോഗിച്ചതും നരാ മശ്രയയണ്. ചൗഹാന് മധ്യപ്രദേശ് വിട്ടുപോകാന്‍ താല്‍പര്യമില്ല. ദേശീയ തലത്തിലേക്ക് പോയാല്‍ പിന്നീടൊരിക്കലും തിരിച്ചുവരവില്ലെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം. മുമ്പ് ഉമാഭാരതി ദേശീയ തലത്തിലേക്ക് പോയതോടെ പിന്നീടൊരിക്കലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് സംസ്ഥാന വിടാതിരിക്കാന്‍ എല്ലാ കളിയും അദ്ദേഹം കളിച്ചേക്കും. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് സിന്ധ്യയുടെ പരീക്ഷണം കൂടിയാവും. അദ്ദേഹത്തിന് കേന്ദ്ര മന്ത്രിസ്ഥാനം ലഭിച്ച ശേഷമുള്ള ആദ്യ ഉപതിരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. എന്നാല്‍ ചൗഹാന്‍ മുമ്പുള്ള അത്ര പോപ്പുലറല്ല ഇപ്പോള്‍.നേരത്തെ ആര്‍എസ്എസിന്റെ സര്‍വേയെ തുടര്‍ന്നാണ് ഉത്തരാഖണ്ഡിലും ഗുജറാത്തിലും മുഖ്യമന്ത്രിമാരെ മാറ്റിയത്. ഭരണവിരുദ്ധ വികാരം മറികടക്കുന്നതിനാണ് ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിംഗ് ധാമിയെ കൊണ്ടുവന്നത്. വൈകാതെ തന്നെ വിജയ് രൂപാണിയെയും മാറ്റിയിരുന്നു. ഇപ്പോള്‍ ശിവരാജ് സിംഗാനാണ് കേന്ദ്ര നേതൃത്വത്തിന്റെ നിരീക്ഷണത്തിലുള്ളത്. ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത് ചൗഹാന്‍ സര്‍ക്കാരിന്റെ ജനപ്രീതി അറിയാന്‍ സംസ്ഥാനത്തെത്തിയിരിക്കുകയാണ്. 

മോഹന്‍ ഭാഗത് സംസ്ഥാനത്തെ പൊതുപരിപാടിയിലൊന്നും പങ്കെടുക്കുന്നില്ല. സംസ്ഥാനത്തെ പ്രമുഖരെയും അക്കാദമിക് മികവുള്ളവരെയും കണ്ട് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സംഘടനയുടെ ശക്തിയെ കുറിച്ചും ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ചും അന്വേഷണങ്ങള്‍ നടത്തിയ ശേഷമാണ് ഭാഗവത് മടങ്ങുക. ഭാഗവതിന്റെ റിപ്പോര്‍ട്ട് ചൗഹാന്‍ തുടരണമോ എന്ന കാര്യത്തില്‍ നിര്‍ണായകമാകും. 2023ലാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിനടുത്ത വര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പും നടക്കും. ആര്‍എസ്എസ് സര്‍വേ നടത്തി മധ്യപ്രദേശില്‍ മാറ്റം കൊണ്ടുവരാനാണ് സാധ്യത. ബിജെപി നേതാക്കള്‍ അനൗദ്യോഗികമായി ഭാഗവതിനെ കാണും. 2018ല്‍ കോണ്‍ഗ്രസിനോട് തോറ്റ ശേഷം സംഘടനാ തലത്തില്‍ അടക്കം ആര്‍എസ്എസ് ഇടപെട്ടിരുന്നു. ഇത് ബിജെപിക്ക് ഗുണം ചെയ്തിരുന്നു. വൈകാതെ തന്നെ ഭരണം പിടിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മ പോലും ആര്‍എസ്എസ് നേതാവാണ്.
eng­lish summary;Amit Shah-Modi duo is also tar­get­ing Mad­hya Pradesh
you may also like this video;

Exit mobile version