Site iconSite icon Janayugom Online

അനാഥാലയത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവം; പ്രതിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

പത്തനംതിട്ടയില്‍ സ്വകാര്യ അനാഥാലയത്തിലെ അന്തേവാസിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ കേസില്‍ പ്രതിയുടെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ജൂലൈ 30 വരെയാണ് അറസ്റ്റ് തടഞ്ഞത്. അനാഥാലയം നടത്തിപ്പുകാരി, അവരുടെ മകൻ, മകളുടെ ഭർത്താവ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ നടപടി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഡയറി എത്രയും പെട്ടെന്ന് ഹാജരാക്കാൻ ഹൈക്കോടതി അടൂർ പോലീസിനോട് നിർദേശിച്ചു. അനാഥാലയത്തിൽ താമസിക്കുമ്പോൾ പെൺകുട്ടി ഗർഭിണിയായി എന്നും ഈ സമയത്ത് കുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നും ചൂണ്ടിക്കാട്ടിയാണ് അനാഥാലയത്തിന്റെ നടത്തിപ്പുകാരിയുടെ മകനെതിരെ പോലീസ് കേസെടുത്തത്.

Exit mobile version