Site icon Janayugom Online

വരയില്‍ മൂന്നിലും തിളങ്ങി അനന്യ

ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ അനന്യ പങ്കെടുത്ത മൂന്നിനങ്ങളിലും എ ഗ്രേഡ് നേടി. വരയെയും വർണങ്ങളെയും ഇഷ്ടപ്പെടുന്ന അനന്യ പെൻസിൽ ഡ്രോയിങ്, ജലച്ചായം, എണ്ണച്ചായം മത്സരങ്ങളിലാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. കൊല്ലം പട്ടത്താനം വിമല ഹൃദയ ഹയർ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അന്യന തനിക്ക് ലഭിച്ച ആദ്യ അവസരം തന്നെ മികവുറ്റതാക്കുകയായിരുന്നു. ഏഴാം ക്ലാസു വരെ സിബിഎസ്ഇ സിലബസിൽ പഠിച്ച അനന്യ സംസ്ഥാന സിലബസിലേയ്ക്ക് മാറിയ വർഷം തന്നെ കലോത്സവ വേദികളിൽ സജീവമായി. കൊല്ലം ജില്ലാ കലോത്സവത്തിൽ മാറ്റുരച്ച് വലിയ ക്ലാസിലെ കുട്ടികളെ പിന്നിലാക്കിയാണ് അന്യന കോഴിക്കോടെയ്ക്ക് വണ്ടി കയറിയത്. ഇവിടെയും ആരെയും നിരാശരാക്കിയില്ല. പങ്കെടുത്ത മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടി മിന്നിത്തിളങ്ങി. കൊല്ലം അയത്തിൽ സുനിൽ മന്ദിരത്തിൽ സുഭാഷിന്റെയും ശ്രീജയുടെയും മകളാണ് ഈ മിടുക്കി.

Eng­lish Summary;Ananya shines in kalol­savam 2023
You may also like this video

Exit mobile version