Site iconSite icon Janayugom Online

കടമ്മനിട്ട പുരസ്ക്കാരം അനിത തമ്പിക്ക്

ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള കടമ്മനിട്ട കവിതാ പുരസ്ക്കാരം അനിത തമ്പിക്ക്. അനിത തമ്പിയുടെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്ക്കാരം നല്കുന്നത്. മെയ് അഞ്ചിന് വൈകിട്ട് നാലിന് കൊല്ലം സിഐടിയു ഭവനിലെ ഇ കാസിം ആഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ എം ബി രാജേഷ് പുരസ്കാരം നല്‍കും.
ചടങ്ങിൽ ജില്ലയിലെ മുഴുവൻ ഗ്രന്ഥശാല പ്രവർത്തകരും പങ്കെടുക്കണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണനും സെക്രട്ടറി ഡി സുകേശനും അറിയിച്ചു.

Exit mobile version