Site icon Janayugom Online

സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികാഘോഷം

ശാസ്താംകോട്ട ബ്ലോക്ക് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കേരളം സമ്പൂർണ്ണ സാക്ഷരത നേടിയതിന്റെ പ്രഖ്യാപന വാർഷികാഘോഷം നടത്തി. പടിഞ്ഞാറെ കല്ലട, വലിയ പാടം പടിഞ്ഞാറ് മാങ്കൂട്ടത്തിൽ നടന്ന വാർഷികാചരണ പരിപാടി പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി ഉണ്ണിക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഉഷാലയം ശിവരാജൻ ആദ്യകാല സാക്ഷരത പ്രവർത്തകരെ ആദരിച്ചു. ബ്ലോക്ക് കോർഡിനേറ്റർ എസ് ശിവ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.

രമേശ് കുന്നപ്പുഴ, സി കെ ഗോപി, സുഭാഷ് എസ് കല്ലട, ദിനകർ കോട്ടക്കുഴി, സന്തോഷ് എസ് വലിയപാടം എന്നിവർ സംസാരിച്ചു.

Exit mobile version