ഉത്തരാഖണ്ഡിലും ബിജെപി വിരുദ്ധവികാരം നിലനില്‍ക്കുമ്പോള്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും അതിന്റെ അലയടികള്‍ ഉണ്ടാകുമെന്നു ബിജെപി നേതൃത്വം വിലയിരുത്തുന്നു. പാര്‍ട്ടി മറ്റു സംസ്ഥാനങ്ങളെ പോലെ ഇവിടെയും തകിച്ചം ആശങ്കയിലാണ്.
ബിജെപി കഴിഞ്ഞ തവണ മികച്ച വിജയം നേടിയ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. അഞ്ചുവര്‍ഷത്തോട് അടുക്കുമ്പോള്‍ ബിജെപി വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. പാര്‍ട്ടി ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി നേതാക്കളുമയും, ജനപ്രിതനിധികളുമായി ചര്‍ച്ച നടത്തി പാര്‍ലമെന്റംഗങ്ങള്‍, എംഎല്‍എമാര്‍, പാര്‍ട്ടി ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുമായി ചര്‍ച്ച നടത്തി ഭരണം നിലനിര്‍ത്തുക പ്രയാസമാകുമെന്നാണ് നേതാക്കളുടെ അഭിപ്രായം.
തുടര്‍ന്നാണ് ഓരോ മണ്ഡലം അടിസ്ഥാനപ്പെടുത്തി പരിശോധ നടത്തി. 70 അംഗ നിയമസഭയാണ് ഉത്തരാഖണ്ഡിലേത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 57 സീറ്റുമായി മികച്ച വിജയമാണ് ബിജെപി നേടിയത്. ഒറ്റയ്ക്ക് ഭരണം പിടിച്ചെങ്കിലും അഞ്ച് വര്‍ഷത്തോട് അടുക്കുമ്പോള്‍ ബിജെപിക്കെതിരെ വികാരം ശക്തിപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് നേരിട്ട പ്രകൃതി ദുരന്തം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളാണ് ജനം എതിരാകാന്‍ കാരണം.
30 മണ്ഡലങ്ങളില്‍ ശക്തമായ ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നു എന്ന് പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു 36 സീറ്റ് നേടിയാല്‍ ഭരണം പിടിക്കാമെങ്കിലും കേവല ഭൂരിപക്ഷം മാത്രം പോര എന്നാണ് ബിജെപി നേതാക്കളുടെ വിലയിരുത്തല്‍. 60ലധികം സീറ്റുകള്‍ നേടി ജയിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്.
70 മണ്ഡലങ്ങളിലും ബിജെപി അഭ്യന്തര സര്‍വേ നടത്തി. എന്നാല്‍ എല്ലായിടത്തും ബിജെപി വിരുദ്ധ വികരാമാണ് നിലനില്‍ക്കുന്നത്, അടുത്ത വര്‍ഷം ആദ്യത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്നാണ് ഇപ്പോള്‍ നേതൃയോഗത്തില്‍ ഉയര്‍ന്ന അഭിപ്രായം. മണ്ഡലങ്ങളുടെ ജന വികാരം അറിയുക മാത്രമായിരുന്നില്ല ബിജെപിയുടെ സര്‍വേയുടെ ഉദ്ദേശം. ജനകീയനായ നേതാവാര് എന്നറിയല്‍ കൂടിയായിരുന്നു. പല മണ്ഡലങ്ങളിലും എംഎല്‍എമാര്‍ക്ക് എതിരാണ് ജനവികാരം. അതുകൊണ്ടുതന്നെ ഇത്തവണ പുതുമുഖങ്ങളെ കളത്തിലിറക്കാനാണ് സാധ്യത.
ഓരോ മണ്ഡലങ്ങളിലും മൂന്ന് തവണയാണ് പാര്‍ട്ടി ആഭ്യന്തര സര്‍വ്വെ സംഘടിപ്പിച്ചത്.ബിജെപി എംഎല്‍എമാരെ കുറിച്ച് പല പരാതികളും സര്‍വ്വെയില്‍ ഉയര്‍ന്നിട്ടുണ്ട്. എംഎല്‍എമാര്‍ ഡെറാഡൂണ്‍, ഡല്‍ഹി, മറ്റു പ്രധാന നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ഒതുങ്ങി താമസിക്കുന്നു എന്നാണ് പരാതി. പല ബിജെപി എംഎല്‍എമാരും മണ്ഡലങ്ങളിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ പരാതിപ്പെട്ടു.
ജനങ്ങളിലും ഈ വിഷയം ചര്‍ച്ചയാണെന്നും സര്‍വ്വെയില്‍ ബോധ്യമായി. ഉത്തരാഖണ്ഡിലെ മലയോര മേഖലയിലാണ് ബിജെപി വിരുദ്ധ വികാരം ശക്തം. പ്രകൃതി ദുരന്ത കാലത്ത് ഇവിടേക്ക് എംഎല്‍എമാര്‍ തിരിഞ്ഞുനോക്കിയില്ല എന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തില്‍ യുവമുഖങ്ങളെ ഇത്തവണ മല്‍സരിപ്പിച്ചേക്കുമെന്നാണ് വിവരം. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ സ്‌ക്രീനിങ് കമ്മിറ്റിയെ നിയോഗിക്കുകയാണ് അടുത്ത ഘട്ടംംഓരോ മണ്ഡലത്തിലെയും സര്‍വ്വെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സ്‌ക്രീനിങ് കമ്മിറ്റി സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കുക.
സര്‍വ്വെയുടെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്. ഇത് സെന്‍ട്രല്‍ പാര്‍ലമെന്ററി ബോര്‍ഡിന് കൈമാറും. തുടര്‍ച്ചയായി മുഖ്യമന്ത്രിമാരെ മാറ്റേണ്ടി വന്ന സാഹചര്യമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിക്കെതിരെ ഉന്നയിക്കുന്നത്. യുപി അടക്കമുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സീറ്റുകള്‍ നിലനിര്‍ത്താന്‍ ഏറെ പെടാപാടുപെടുകയാണ്.
വിവാദ കരഷക നിയമങ്ങള്‍ പിന്മവലിച്ചെങ്കിലും കര്‍ഷകര്‍ക്കു മോഡി സര്‍ക്കാരിനോട് വലിയ എതിര്‍പ്പാണുളളത്, കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്തെ കര്‍ഷകരേയും,തൊഴിലാളികളേയും പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ട മോഡി സര്‍ക്കാരിനെ തെരഞ്ഞെടുപ്പിലൂടെ പാഠം പഠിപ്പിക്കുവാനൊരുങ്ങിയിരിക്കുകയാണ് ജനങ്ങള്‍
English Summary:Anti-BJP sentiment in Uttarakhand too; Far behind the party’s internal survey