Site iconSite icon Janayugom Online

ദേവദൂതർ പാടി: ഒരു തലമുറയുടെ മുഴുവന്‍ നൊസ്റ്റാള്‍ജിക് പാട്ട്

Kunchcko bobanKunchcko boban

കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ സിനിമയായ ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ രംഗവുമായി ബന്ധപ്പെട്ട ഒരു ഓര്‍മ്മക്കുറിപ്പ് പങ്കുവച്ച് അധ്യാപികയായ അനു പാപ്പച്ചന്‍. ഏറെ കാലം മുമ്പ് ഇറങ്ങിയ മമ്മൂട്ടി ചിത്രമായ കാതോട് കാതോരത്തിലെ ഗാനമായ ദേവദൂതര്‍ പാടി എന്ന ഗാനം പുതിയ ചിത്രത്തില്‍ പുനരാവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. സ്റ്റേജില്‍ ഗാനമേള സംഘം ഈ പാട്ട് അവതരിപ്പിക്കുമ്പോള്‍ കുഞ്ചാക്കോ ബോബന്‍ നൃത്തം ചെയ്യുന്നതാണ് രംഗത്തിലുള്ളത്. അതില്‍ ചാക്കോച്ചന്റെ അഭിനയം തകര്‍ത്തിട്ടുണ്ടെന്നും ഒരു തലമുറയുടെ മുഴുവന്‍ നൊസ്റ്റാള്‍ജിക് ഗാനമാണ് അതെന്നും അനു പാപ്പച്ചന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 

അനു പാപ്പച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ചാക്കോച്ചൻ ഒരേ പൊളി!
ദേവദൂതർ പാടി
ചാക്കോച്ചൻ ആടി!
ഒരു തലമുറയുടെ മുഴുവൻ നൊസ്റ്റാൾജിക് പാട്ടാണ്.
കാതോട് കാതോരം എത്രവട്ടം കണ്ടാലും മടുക്കാത്തതിന് കാരണങ്ങൾ ഉണ്ട്.
ഒന്നാമത്തെ ത്രിൽ,
ലൊക്കേഷൻ ഞങ്ങടെ നാടാണ്. പ്രത്യേകിച്ച് പള്ളി… ഞങ്ങടെ തിരുമുടിക്കുന്ന് പള്ളിയാണ്.തിരു എന്ന് എഴുതി തൊട്ടപ്പുറത്ത് കൺപീലി പറിച്ച് വച്ച് ഒരു കുന്നും വരച്ച് സ്ഥലപ്പേര് വായിച്ചേൻ എന്നാണ് നമ്മടെ നാട് കൂട്ടാർക്ക് പരിചയപ്പെടുത്തുക:
പള്ളി കാലക്രമേണ കുറച്ചൊക്കെ മിനുങ്ങി പരിഷ്ക്കാരിയായെങ്കിലും സിനിമ കണ്ടാൽ പെട്ടെന്ന് കണക്ട് ചെയാം.
പോരാത്തതിന്
പാട്ടുസീനുകളിൽ നമ്മടെ നാട്ടുകാർ / സീനിയേഴ്‌സ് തകർത്തഭിനയം. വെള്ളയുടുപ്പിലും കന്യാസ്ത്രീ ഉടുപ്പിലും കോറസിലുമൊക്കെ കൂട്ടാരെ കാണുമ്പോൾ ദേ„ ദേ എന്ന് ആർപ്പുവിളിക്കും
പിന്നെ സരിതയുടെ അഭിനയം
കണ്ണുകളത്രയും ഭാവതീവ്രതയോടെ ചെയ്യാൻ പറ്റുന്ന ഒരു നടി.ഈ പാട്ടിൽ തന്നെ ഇളം റോസ് സാരി ചുറ്റി മമ്മൂക്കയുടെ അരികിൽ നിന്ന് പാട്ടു പാടി അഭിനയിക്കുന്ന നേരത്തെ ഭാവഭേദങ്ങൾ ശ്രദ്ധിച്ചാൽ മതി.. എന്താ കാരക്ടർ പ്രസൻ്റേഷൻ! മമ്മൂക്ക പിന്നെ ലൂയിസായി താദാത്മ്യപ്പെടുകയായിരുന്നല്ലോ.!
മൂന്നാമത് ഔസേപ്പച്ചൻ്റെ സംഗീതം.
റാപ്പും മാപ്പും ഒന്നുമറിയാത്ത പ്രായത്തില് നാവിൽ തത്തിക്കളിച്ച ട്യൂൺ.ആ വയലിൻ്റെ സംഗീതവും പിന്നെ നിസ ഗാസ ഗാസയും അറിയാത്തവരില്ല. എത്ര അമ്പു പെരുന്നാള് !

സ്കൂളിലൊക്കെ അത്രയും പാരഡികൾ ഉണ്ടായി ആ പാട്ടിന്.
മമ്മൂട്ടി മോഹലാൽ ആരാധകർ തമ്മിൽ വാക് യുദ്ധം വന്നാൽ
“കേട്ടു നിന്ന മമ്മൂക്ക വാലും പൊക്കി ഓടി
കേട്ടു നിന്ന ലാലേട്ടൻ വാലും പൊക്കി ഓടി “എന്ന് അങ്ങോട്ടുമിങ്ങോട്ടും മൂപ്പിക്കും.
ശോ,
കാതോടു കാതോരം ഇറങ്ങുമ്പോൾ 3 വയസാണ് പ്രായം. 37 വർഷം കഴിഞ്ഞു!
അതേ ഓളം
ഇതുപോലെ എന്തൊക്കെ സ്റ്റെപ്പിട്ടിട്ടുണ്ട് നമ്മൾ.
ചാക്കോച്ചന് ഉമ്മകൾ

Eng­lish Sum­ma­ry: Anu Pap­pachan on NNa Than Case kodu movie scene

You may like this video also

Exit mobile version