ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ ടി കോവൂരിന്റെ അനുഭവ കഥയായ ‘നർജന്മ’ത്തിന്റെ ചലച്ചിത്രാവിഷ്ക്കാരത്തിന്റെ 50ാംവർഷം ചലച്ചിത്രസംവിധായകൻ ആർ ശരത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീനിപട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. മജീഷ്യൻ ആർ കെ മലയത്ത് അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. പി കെ നാരായണൻ, പ്രഫ. എൻ എ ഹമീദ്, ജയൻ ഇടക്കാട്, ഡോ. പി രാഘവൻ, ഡോ. വേണു തോന്നയ്ക്കൽ, കെ കെ അബ്ദുൽ അലി കാപ്പാട്, ഡോ. അബ്ദുൽ ഗഫൂർ, ചേപ്പാട് രാജേന്ദ്രൻ, ശാസ്താം കോട്ട ഭാസ്, ബാബു പള്ളിക്കൽ അഡ്വ. കെ കെ രാധാകൃഷ്ണൻ, ജോർജ് പുല്ലാട്ട്, അഡ്വ. ദിപിൻ തെക്കേപ്പുറം, സുലൈമാൻ പെരിങ്ങത്തൂർ തുടങ്ങിയവർ സംസാരിച്ചു. കഥ കണ്ടെത്തിയ ടി എം ദേവസ്യയെ വീട്ടിലെത്തി അഡ്വ. ദിപിൻ ആദരിച്ചു.