Site icon Janayugom Online

ആറ് മാസത്തെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയായ കേരള നോളജ് എക്കോണമി മിഷനുമായി (കെ കെ ഇ എം) ചേര്‍ന്ന് ഐ സി ടി അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാര്‍ത്ഥികളില്‍ നിന്ന് ആറ് മാസത്തെ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകള്‍ക്കായി അപേക്ഷ ക്ഷണിക്കുന്നു. ആറുമാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കേറ്റ് കോഴ്‌സുകളായ ഡാറ്റാ സയന്‍സ് ആന്‍റ് അനലിറ്റിക്‌സ് , ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്‍റ് (MEAN & MERN), സ്‌പെഷ്യലിസ്റ്റ് ഇന്‍ സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്. ഡിസംബറിലാണ് കോഴ്‌സുകള്‍ ആരംഭിക്കുന്നത്. വിശദവിവരങ്ങള്‍ക്ക് https://ictkerala.org എന്ന ലിങ്ക് സന്ദര്‍ശിക്കുക.

യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് കേരള നോളജ് മിഷന്‍റെ ഇരുപതിനായിരം രൂപ സ്‌കോളര്‍ഷിപ്പ് ലഭിക്കും. കെ.കെ.ഇ.എം സ്‌കോളര്‍ഷിപ്പ് ലഭിക്കാത്ത യോഗ്യരായ മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പന്ത്രണ്ടായിരം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഐ.സി.ടി അക്കാദമിയും നല്‍കുന്നു.

കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നൂറ് ശതമാനം പ്ലേസ്മെന്‍റ് അസിസ്റ്റന്‍സും നല്‍കുന്നു. ഈ പ്രോഗ്രാമുകളിലേക്ക് നവംബര്‍ — 30 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് +91 75 940 51437 | 471 270 0811 എന്ന നമ്പരിലേയ്ക്കോ info@ictkerala.org എന്ന ഇ‑മെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.

Eng­lish Summary:Applications are invit­ed for six months cer­ti­fi­ca­tion programs

Exit mobile version