Site iconSite icon Janayugom Online

ആരണ്യം — ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്നു

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ദേവി ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ നിർമ്മിക്കുന്ന ആരണ്യം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചക്കുളത്തുകാവ് ക്ഷേത്രത്തിൽ നടന്നു. ചക്കുളത്തുകാവ് മുഖ്യ കാര്യദർശി ബ്രഹ്മശ്രീ രാധാ കൃഷ്ണൻ തിരുമേനിയും, മാനേജിംഗ് ട്രസ്റ്റി ബ്രഹ്മശ്രീ മണിക്കുട്ടൻ തിരുമേനിയും ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. എസ്.എസ്. മൂവി പ്രൊഡക്ഷൻസിനുവേണ്ടി ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ചിത്രം, പി.ജി.വിശ്വംഭരൻ്റ അസോസിയേറ്റ് ഡയറക്ടറായിരുന്ന എസ്. പി. ഉണ്ണികൃഷ്ണൻ കഥ എഴുതി സംവിധാനം ചെയ്യുന്നു.

പുത്തൂർ തറവാട്ടിലെ മാധവൻ നായരുടേയും, ലക്ഷ്മിയമ്മയുടേയും മകനായ വിഷ്ണുവിന്റേയും, വലിയൊരു ദേവീ ഭക്തനാണ് രാഘവൻ നായരുടെയും, കുമാരൻ നായരുടെ മകൾ ശാലിനിയുടെയും സംഘർഷഭരിതമായ കഥ അവതരിപ്പിക്കുകയാണ് ആരണ്യം എന്ന ചിത്രം. സജി സോമൻ, പ്രമോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചക്കുളത്തുകാവ് ക്ഷേത്രത്തിൻ്റെ പശ്ചാത്തലത്തിൽ, ചക്കുളത്തുകാവ് ദേവിയുടെ സാമീപ്യം പൂർണ്ണമായും ഉൾക്കൊള്ളിച്ചുകൊണ്ട് ആദ്യമാണ് ഒരു സിനിമ ഒരുങ്ങുന്നത്. ആക്ഷനും, കോമഡിക്കും പ്രാധാന്യം കൊടുത്തു കൊണ്ടുള്ള ഒരു സമ്പൂർണ്ണ കുടുംബചിത്രമായിരിക്കും ആരണ്യം. ചക്കുളത്തുകാവ് പരിസരങ്ങളിലായി ആരണ്യം ചിത്രീകരണം പൂർത്തിയാകും.

എസ്.എസ്. മൂവി പ്രൊഡക്ഷൻസിനു വേണ്ടി ലോനപ്പൻ കുട്ടനാട് നിർമ്മിക്കുന്ന ആരണ്യം എസ്. പി. ഉണ്ണികൃഷ്ണൻ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം — സുജാത കൃഷ്ണൻ. ക്യാമറ, എഡിറ്റിംഗ് — ഹുസൈൻ അബ്ദുൾ ഷുക്കൂർ. ഗാനങ്ങൾ — മനു ജി. പുലിയൂർ. സംഗീതം — സുനി ലാൽ ചേർത്തല. അസോസിയേറ്റ് ഡയറക്ടർ — രതീഷ് കണ്ടിയൂർ, ടോജോ ചിറ്റേററുകളം. സംഘട്ടനം — അഷറഫ് ഗുരുക്കൾ. മേക്കപ്പ് — അനൂപ് സാബു. പ്രൊഡക്ഷൻ കൺട്രോളർ- ഫെബിൻ അങ്കമാലി. പി.ആർ.ഒ- അയ്മനം സാജൻ

സജി സോമൻ, പ്രമോദ് വെളിയനാട്, ലോനപ്പൻ കുട്ടനാട്, ദിവ്യ, സോണിയ മൽഹാർ, ടോജോ ചിറ്റേറ്റുകളം, ദാസ് മാരാരിക്കുളം, ജോൺ ഡാനിയേൽ കുടശ്ശനാട്, ജബ്ബാർ ആലുവ, ലൗലിബാബു, സുമിനി മാത്യു, ഹർഷ ഹരി, സുനിമോൾ എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും പുതുമുഖങ്ങളും വേഷമിടുന്നു.

അയ്മനം സാജൻ

Exit mobile version