കടുവയെ വേട്ടയാടിയിട്ടുണ്ടെന്നും അതിന്റെ പല്ലാണ് താന്‍ ധരിച്ചിരിക്കുന്നതെന്നും പ്രസംഗിച്ച എംഎല്‍എയ്ക്ക് പണികിട്ടി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേ നയിക്കുന്ന ശിവസേനയിലെ എംഎല്‍എ സഞ്ജയ് ഗെയ്ക്വാദാണ് വിവാദ പരാമര്‍ശം നടത്തിയത്. 37 വര്‍ഷം മുമ്പ് താന്‍ കടുവയെ വേട്ടയാടി പല്ലുപറിച്ചെടുത്തെന്നാണ് എംഎല്‍എയുടെ വാദം. ഇതോടെ എംഎല്‍എയ്ക്ക് എതിരെ വന്യജീവി സംരക്ഷണ നിയമ പ്രകാരം മഹാരാഷ്ട്ര വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അന്വേഷണത്തിനിടയില്‍ എംഎല്‍എയുടെ പക്കല്‍ നിന്നും കടുവയുടെ പല്ല് കണ്ടെത്തുകയും ചെയ്തു. ഇത് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് 1987ലെ സംഭവം എംഎല്‍എ വിവരിച്ചത്. കടുവയുടെ പല്ല് തന്റെ മാലയില്‍ കോര്‍ത്തുവച്ചിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഈ പരിപാടിയുടെ വീഡിയോ വൈറലായത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്. ഫോറന്‍സിക് പരിശോധനയില്‍ പല്ല് കടുവയുടേത് തന്നെയെന്ന് തെളിഞ്ഞാല്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു.
English Summary:Argument that he caught a tiger and pulled its teeth; Case against Shiv Sena MLA
You may also like this video