Site iconSite icon Janayugom Online

കർഷക പുത്രനായി അർജുൻ അശോകൻ

bennybenny

ഗ്രാമീണതയുടെ മുഖമുദ്രയായ കന്നുകാലി, അദ്ധ്വാനിക്കുന്നവൻ്റെ പ്രതീകമായ റബ്ബർഷീറ്റുകൾ, അതിൻ്റെയൊക്കെ മുന്നിലായി തനി നാടൻ വസ്ത്രമായ വടിവൊത്ത ഷർട്ടും മുണ്ടും അണിഞ്ഞ യുവാവ്.പോക്കറ്റിൽ പേന. തിളങ്ങുന്ന കണ്ണകൾ, ദൃഢവിശ്വാസം മുഖത്തു പ്രകടം. ബെന്നി. എന്നാണ് ഈ യുവാവിൻ്റെ പേര്. തീപ്പൊരി ബെന്നി എന്നു പറഞ്ഞാലേ എളുപ്പത്തിൽ മനസ്സിലാകൂ.…
ഈ തീപ്പൊരി ബെന്നിയാകുന്നത് മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനടൻ — അർജുൻ അശോകനാണ്.

ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ ജനപ്രീതി നേടിക്കൊണ്ടാണ് ഈ പോസ്റ്റർ വൈറലായിരിക്കുന്നത്. രാജേഷും ജോജിയുമാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.വെള്ളിമൂങ്ങ, ജോണി ജോണിയസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ ജോജി തോമസ്സും വെള്ളിമൂങ്ങയുടെ പ്രധാന സഹായിയായിരുന്ന രാജേഷും ഒത്തുചേർന്ന് രാജേഷ് ജോജി എന്ന പേരിൽ ഈ ചിത്രം സംവിധാനം ചെയ്യുന്നു.
ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

കാർഷിക ഉൽപ്പന്നങ്ങളാൽ സമ്പന്നമായ ഒരു തനി നാടൻ കർഷകഗ്രാമ പഞ്ചാത്തലത്തിലുടെ ഒരപ്പൻ്റേയും മകൻ്റേയും കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.വ്യത്യസ്ഥ ആശയങ്ങൾ വച്ചുപുലർത്തുന്നവരാണ് ഈ അപ്പനും മകനും. ചിന്തകളിലും പ്രവർത്തികളിലും പുരോഗമന രാഷ്ട്രീയ പ്രസ്ഥാന്നത്തിൻ്റെ കാഴ്ച്ചപ്പാടുകളും പ്രസ്ഥാനത്തിൻ്റെ കെട്ടുറപ്പിലും വിശ്വസിക്കുന്ന വട്ടക്കുട്ടായിൽ ചേട്ടായിയും മകൻ ബെന്നിയുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.

അപ്പൻ്റെ കാഴ്ച്ചപ്പാടുകൾക്കു വിരുദ്ധമാണ് ബെന്നിയുടേത്.ലാളിത്യവും കൃഷിയും അദ്ധ്വാനവുമൊക്കെയാണ് ബെന്നിയുടെ കൈമുതലുകൾ.
ഇവർക്കിടയിലെ വൈരുദ്ധ്യവും, സംഘർഷങ്ങളും, അതിനിടയിലൂടെ ഉരിത്തിരിയുന്ന പ്രണയവുമൊക്കെ ഈ ചിത്രത്തിൻ്റെ പ്രധാന ഭാഗങ്ങളാണ്. ഇതെല്ലാം തികച്ചും റിയലിസ്റ്റിക്കായും നർമ്മമുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.
തൻ്റെ അഭിനയ ജീവിതത്തിൻ്റെ രണ്ടാം ഘട്ടത്തിൽ ക്യാരക്ടർ റോളുകളിലൂടെ ഏറെ തിളങ്ങുന്ന ജഗദീഷാണ് വട്ടക്കുട്ടായിൽ ചേട്ടായിയെ അവതരിപ്പിക്കുന്നത്.

മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജാണ് നായിക. ടി.ജി.രവി,പ്രേം പ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, റാഫി, ശ്രീകാന്ത് മുരളി, നിഷാ സാരംഗ് എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം — ശ്രീരാഗ് സജി. ഛായാഗഹണം — അജയ് ഫ്രാൻസിസ് ജോർജ്. എ ഡിറ്റിംഗ് ‑സൂരജ്: ഈ.എസ്, കലാസംവിധാനം — മിഥുൻ ചാലിശ്ശേരി.കോസ്റ്റ്യും — ഡിസൈൻ — ഫെമിന ജബ്ബാർ . മേക്കപ്പ് — കിരൺ രാജ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ — കുടമാളൂർ രാജാജി. ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി. കോ- പ്രൊഡ്യൂസേർസ് — റുവൈസ് ഷെബിൻ ഷിബുബക്കർ ‚ഫൈസൽ ബക്കർ . പ്രൊഡക്ഷൻ മാനേജർ ‑എബി കോടിയാട്ട്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് ‑രാജേഷ് മേനോൻ ‚റോബിൾ ജേക്കബ്ബ് ഏറ്റുമാന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്. ഈ ‘കുര്യൻ”

തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം സെൻട്രൽപിക്ച്ചേർസ് പ്രദർശനത്തിനെത്തിക്കുന്നു.

You may also like this video

Exit mobile version