പോള്‍വാട്ടില്‍ 12-ാം തവണയും ലോകറെക്കോഡ് തിരുത്തി സ്വീഡന്റെ അര്‍മാന്റ് ഡുപ്ലാന്റിസ്. സ്റ്റോക്ക്ഹോമില്‍ നടക്കുന്ന ഡയമണ്ട് ലീഗിലാണ് താരം റെക്കോഡ് കുറിച്ചത്. 6.28 മീറ്റര്‍ ഉയരം മറികടന്നാണ് രണ്ട് തവണ ഒളിമ്പിക്, ലോക ചാമ്പ്യനായ ഡുപ്ലാന്റിസിന്റെ റെക്കോഡ് പ്രകടനം. ഫെബ്രുവരിയിൽ കുറിച്ച ഡുപ്ലാന്റിസിന്റെ തന്നെ മുൻ റെക്കോഡിനേക്കാൾ ഒരു സെന്റീമീറ്ററാണ് മെച്ചപ്പെടുത്തിയത്.
റെക്കോഡ് തിരുത്തി അര്‍മാന്റ് ഡുപ്ലാന്റിസ്

