Site iconSite icon Janayugom Online

ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് അടുത്തമാസം ഒന്ന് മുതല്‍

ഏഷ്യാകപ്പ് വനിതാ ക്രിക്കറ്റ് ഒക്ടോബര്‍ ഒന്നിന് തുടങ്ങും. ആദ്യദിവസം ആതിഥേയരായ ബംഗ്ലാദേശ് തായ്ലന്‍ഡിനെയും ഇന്ത്യ ശ്രീലങ്കയെയും നേരിടും. ഇന്ത്യ- പാകിസ്ഥാന്‍ കളി ഒക്ടോബര്‍ ഏഴിനാണ്. ഏഴ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ സെമിയിലെത്തും. ഒക്ടോബര്‍ 13ന് സെമിയും 15ന് ഫൈനലുമാണ് ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും. സ്മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, എസ് മേഘ്ന, റിച്ചാഘോഷ്, സ്നേഹ് റാണ, ഡി ഹേമലത, മേഘനാസിങ്, രേണുക ഠാക്കൂര്‍, പൂജ വസ്ത്രാക്കര്‍, രാജേശ്വരി ഗെയ്ക്ക്വാദ്, രാധ യാദവ്, കെ പി നവ്ഗിരി എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍. പകരക്കാരായി താനിയ സപ്ന ഭാട്യ, സിമ്രാന്‍ ദില്‍ ബഹദൂര്‍ എന്നിവരും ടീമിനെ അനുഗമിക്കും.

Eng­lish sum­ma­ry; Asia Cup Wom­en’s Crick­et from 1st of next month

You may also like this video;

Exit mobile version