തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി യുപിയില്‍ ബിജെപിയും, മുഖ്യമന്ത്രി ആദിത്യനാഥും വര്‍ഗ്ഗീയത പരസ്യമായി പറഞ്ഞാണ്രംഗത്തു വന്നിരിക്കുന്നത്.ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ് പിക്കെതിരേയാണ് വര്‍ഗീയ പ്രചരണവുമായി മുഖ്യമന്ത്രി ആദിത്യനാഥ്.
സമാജ് വാദി പാര്‍ട്ടി മുസ്ലീം പ്രീണനം നടത്തുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ഗാസിയാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. ഇന്ന് അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം നടന്ന് കൊണ്ടിരിക്കുകയാണ്.
കാശി വിശ്വനാഥ് ഇടനാഴിയുടെ പണി പൂര്‍ത്തിയായി. ഗാസിയാബാദില്‍ കൈലാസ് മാനസരോവര്‍ ഭവന്‍ നിര്‍മിക്കുന്നു. മുന്‍പ് ഇവിടെ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് എസ് പി ഹജ്ജ് ഹൗസ് ആണ് നിര്‍മിച്ചിരുന്നത്. എന്നാലിന്ന് ഹജ്ജ് ഹൗസ് അല്ല പകരം കൈലാസ് മാനസരോവര്‍ ഭവന്‍ ആണ് ഞങ്ങള്‍ ഉണ്ടാക്കിയതെന്നും ആദിത്യനാഥ് അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഞാന്‍ നിങ്ങളോട് പറയുന്നത്,
ഇതിലെ വ്യത്യാസം വ്യക്തമാണ് എന്നതും ആദിത്യനാഥ് പറഞ്ഞു.ഇന്ദിരാപുരത്തെ കൈലാസ് മാനസരോവര്‍ ഭവന്‍ കന്‍വാര്‍ തീര്‍ഥാടകര്‍ക്ക് താമസിക്കാനായി നിര്‍മിച്ചതാണ്. സമാജ് വാദി പാര്‍ട്ടിക്ക് 2012ല്‍ അധികാരം ലഭിച്ചപ്പോള്‍ അവര്‍ ആദ്യമെടുത്തെ തീരുമാനം രാമജന്മഭൂമി ആക്രമിച്ച തീവ്രവാദികള്‍ക്ക് മേലുള്ള കേസുകള്‍ പിന്‍വലിക്കുക എന്നായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഉത്തര്‍പ്രദേശില്‍ ആരംഭിച്ച കലാപങ്ങള്‍ക്കും മാഫിയകള്‍ക്കും സംരക്ഷണം നല്‍കുക എന്നതായിരുന്നു എസ് പിയുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരണത്തില്‍ വരും എന്ന പ്രതീതി ഉണ്ടായതിന് ശേഷമാണ് ഇത് അവസാനിച്ചതെന്നും യോഗി പറഞ്ഞു. സമാജ് വാദി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്നും കര്‍ഷകര്‍ക്ക് ജലസേചനത്തിനായി സൗജന്യമായി പവര്‍ സപ്ലൈ നടത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെയും ആദിത്യനാഥ് ആക്ഷേപിച്ചു. അഖിലേഷ് സര്‍ക്കാരിന്റെ സമയത്ത് ഉത്തര്‍പ്രദേശില്‍ സൗജന്യമായി വൈദ്യുതി ലഭിച്ചിരുന്നോ? 300 യൂണിറ്റ് സൗജന്യ വൈദ്യതി തരും എന്ന് അവര്‍ പറയുന്നു.
അത് ലഭിച്ചില്ലെങ്കില്‍ വേറെ എന്താണ് അവര്‍ സൗജന്യമായി തരിക. എന്താണോ പറഞ്ഞത് അത് ഞങ്ങള്‍ ചെയ്തിട്ടുണ്ട്, സംസ്ഥാനത്ത് വികസന പ്രവര്‍ത്തികള്‍ ബി ജെ പി സര്‍ക്കാരില്‍ ചെയ്തു, മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലത്ത് കോണ്‍ഗ്രസും എസ് പിയും ബി എസ് പിയും കളത്തില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു, ഓരോ വ്യക്തിയുടെയും ജീവന്‍ രക്ഷിക്കാന്‍ പാടുപെടുന്നത് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളിലെ ബി ജെ പി പ്രവര്‍ത്തകര്‍ മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൊവിഡ് മഹാമാരി പോലുള്ള പ്രയാസകരമായ സമയങ്ങളില്‍ ആളുകള്‍ക്ക് ഒപ്പമില്ലാത്ത ഒരു പാര്‍ട്ടിയെ എങ്ങനെ തെരഞ്ഞെടുക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോനി, മുറാദ്നഗര്‍, സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗര്‍ എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളാണ് ഗാസിയാബാദ് ജില്ലയിലുള്ളത്. ഫെബ്രുവരി 10‑നാണ് വോട്ടെടുപ്പ് നടക്കുന്നത്. ജില്ലയില്‍ ആകെ 2,89,9484 വോട്ടര്‍മാരുണ്ട്.
അവരില്‍ 1,605,081 പുരുഷ വോട്ടര്‍മാരും 1,294,2189 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശില്‍ ആകെ 15.06 കോടി വോട്ടര്‍മാരാണുള്ളത്. ഫെബ്രുവരി 10നാണ് യു.പിയില്‍ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും മൂന്നാം ഘട്ടം ഫെബ്രുവരി 20നും നടക്കും.
നാലാം ഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും നടക്കും. ആറാം ഘട്ടം മാര്‍ച്ച് 3നും ഏഴാം ഘട്ടം മാര്‍ച്ച് 7നും നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍. 2017 ല്‍ ആകെയുള്ള 403 സീറ്റില്‍ 312 ഉം നേടിയാണ് ബി ജെ പി അധികാരത്തിലെത്തിയത്.
English Sumamry: Assembly elections; Adityanath speaks openly about communalism in UP
You maya also like this video: