ബെനോനി: പാകിസ്ഥാന്‍ ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം വിറച്ച് ജയിച്ച് ഓസ്ട്രേലിയ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍. ഒരു വിക്കറ്റിനാണ് ഓസീസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 48.5 ഓവറില്‍ 179 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ ടോം സ്ട്രാക്കറാണ് പാകിസ്ഥാന്റെ നടുവൊടിച്ചത്. മറുപടി ബാറ്റിങ്ങില്‍ 49.1 ഓവറില്‍ ഒമ്പത് വിക്കറ്റുകള്‍ നഷ്ടമാക്കി ഓസീസ് ലക്ഷ്യത്തിലെത്തി. ഇന്ത്യയാണ് ഫൈനലില്‍ ഓസീസിന്റെ എതിരാളി.
ഒമ്പത് വിക്കറ്റുകള്‍ നഷ്ടമായതോടെ ഓസീസിന് പിന്നീട് വിജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. കല്ലം വിഡിലറിനെ കൂട്ടുപിടിച്ച് റാഫ് മക്‌മില്ലന്‍ ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 29 പന്തില്‍ 19 റണ്‍സുമായിയാണ് താരം ക്രീസിലുറച്ചുനിന്നത്. ഹാരി ഡിക്സോണ്‍ (50), ഒലിവര്‍ പീക് (49) എന്നിവരാണ് ഓസീസിന്റെ പ്രധാന സ്കോറര്‍. പാകിസ്ഥാന്റെ ഷാംലി ഹുസൈനെ പുറത്താക്കിയാണ് ടോം വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. സ്കോര്‍ 25ല്‍ നില്‍ക്കെയാണ് 17 റണ്‍സുമായി ഷാംലി മടങ്ങുന്നത്. പിന്നീട് തുടരെ പാകിസ്ഥാന്റെ വിക്കറ്റുകള്‍ വീഴാന്‍ തുടങ്ങി.
മറ്റൊരു ഓപ്പണറായ ഷഹസെയ്ബ് ഖാനാണ് അടുത്തതായി പുറത്തായത്. നാല് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. നാലാമതായ ക്രീസിലെത്തിയ ക്യാപ്റ്റന്‍ സാദ് ബെയ്ഗിനും (3) തിളങ്ങാനായില്ല. അഹമ്മദ് ഹസന്‍ (4), ഹാറൂണ്‍ അര്‍ഷദ് (8) എന്നിവര്‍ വന്നത് പോലെ മടങ്ങി. പിന്നീട് അറാഫത്ത് (52)- അസന്‍ (52)സഖ്യം 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതുതന്നെയായിരുന്നു പാക് ഇന്നിങ്സിലെ മികച്ച കൂട്ടുകെട്ട്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ഇരുവരും മടങ്ങുകയായിരുന്നു. ഉബൈദ് ഷാ (6), മുഹമ്മദ് സീഷാന്‍ (4), അലി റാസ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. 10 ഓവറില്‍ 34 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അലി റാസ ആണ് പാകിസ്ഥാനായി ഏറ്റവും മികച്ചുനിന്നത്. അറാഫത് രണ്ട് വിക്കറ്റും, നവീദും ഉബൈദ് ഷായും ഒരു വിക്കറ്റുവീതവും നേടി.
English Summary:Australia x India Final; Defeated Pakistan by one wicket in the semi-finals
You may also like this video