ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രം ‘അവതാർ; ഫയർ ആൻഡ് ആഷ്’ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും 200 കോടി പിന്നിട്ടു. റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോഴാണ് 200 കോടി ഗ്രോസ് കലക്ഷൻ നേടി ബോക്സ് ഓഫിസ് നേട്ടം. ഇതോടെ ഇന്ത്യയിൽ മികച്ച നേട്ടം കൊയ്ത ഹോളിവുഡ് സിനിമകളുടെ പട്ടികയിൽ ചിത്രം ഇടം പിടിച്ചു. 2025ൽ പുറത്തിറങ്ങിയ ആദ്യ ഹോളിവുഡ് ചിത്രമെന്ന നിലയിലും ഇന്ത്യയിൽ 200 കോടി ക്ലബിൽ പ്രവേശിച്ച ആറാമത്തെ ചിത്രമെന്ന റെക്കോഡ് നേട്ടവും ചിത്രം കൈവരിച്ചു. ഇന്ത്യൻ ബോക്സ് ഓഫിസിൽ മികച്ച പ്രകടനവുമായി ചിത്രം തിയറ്ററിൽ തുടരുകയാണ്.
അവതാർ; ഫയർ ആൻഡ് ആഷ് ഇന്ത്യൻ ബോക്സ് ഓഫിസിൽ 200 കോടി പിന്നിട്ടു

