Site icon Janayugom Online

തര്‍ക്കം പരിഹരിച്ചു: അവതാര്‍ കേരളത്തില്‍ റിലീസ് ചെയ്യും

ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തിലും റിലീസ് ചെയ്യും. തിയറ്ററുടമകളുടെ സംഘടനയായ ഫിയൊക്കും വിതരണക്കാരും ഇതുസംബന്ധിച്ച് ധാരണയിൽ എത്തി. ആദ്യ രണ്ടാഴ്ചയിലെ തിയറ്റർ വരുമാനത്തിന്റെ 55ശതമാനം വിതരണക്കാരും 45ശതമാനം തിയറ്ററുകാരും പങ്കിടാനാണ് ധാരണ. ഇതോടെ ലോകവ്യാപകമായി ചിത്രം റിലീസ് ചെയ്യുന്ന ഡിസംബര്‍ 16‑ന് തന്നെ ചിത്രം കേരളത്തിലെ എല്ലാ തീയറ്ററുകളിലും റിലീസ് ചെയ്യുമെന്ന് തിയറ്റർ ഉടമകളുടെ ഫിയോക് അറിയിച്ചു.

നേരത്തെ അറുപത് ശതമാനം വിഹിതം വേണമെന്നായിരുന്നു വിതരണക്കാർ നിലപാട് എടുത്തത്. ഇതോടെയാണ് സിനിമ പ്രദർശിപ്പിക്കില്ലെന്ന് ഫിയൊക് നിലപാടെടുത്തത്.

Eng­lish Sum­ma­ry: Avatar will release in Kerala
You may also like this video

Exit mobile version