Site iconSite icon Janayugom Online

വിസ്മയ കേസ്: വിധി സമൂഹത്തിന് ആശ്വാസം പകരുന്നു: മന്ത്രി ചിഞ്ചുറാണി

വിസ്മയ കേസിലെ കോടതി വിധി സമൂഹത്തിന് ആശ്വാസവും ആത്മവിശ്വാസവും പകരുന്നുവെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സ്ത്രീകൾക്കെതിരായ ക്രൂരമായ അതിക്രമങ്ങൾക്ക് അറുതി വരുത്താൻ നീതിപീഠത്തിന്റെ ശക്തമായ ഇടപെടലുകൾ സഹായകരമാകും. കേസിന്റെ തുടക്കം മുതൽ വിസ്മയയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ സർക്കാർ ജാഗ്രതയോടെ ഇടപെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നതാണ് സർക്കാരിന്റെ ഉറച്ച നിലപാട്.
പഴുതടച്ച് കേസന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കും നീതി നടപ്പാക്കാൻ ജാഗ്രതയോടെ നിലകൊണ്ട പ്രോസിക്യൂഷനും സ്ത്രീ സമൂഹത്തിന് കരുത്തും കരുതലും ആയ നീതിപീഠത്തിനും നന്ദി അറിയിക്കുന്നതായും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

Exit mobile version