‘ദി ബാറ്റ്മാൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോർട്ട്. മാറ്റ് റീവ്സിന്റെ സംവിധാനത്തിൽ 2022ൽ റിലീസ് ചെയ്ത ചിത്രത്തിൽ റോബർട്ട് പാറ്റിൻസൺ ആയിരുന്നു ബാറ്റ്മാൻ ആയി വേഷമിട്ടത്. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൻറെ തിരക്കഥ പൂർത്തിയാക്കിയതറിയിച്ച് സംവിധായകൻ മാറ്റ് റീവ്‌സും സഹാതിരക്കഥാകൃത്ത് മാറ്റ്സണും സോഷ്യൽ മീഡിയ പേജില്‍ തിരക്കഥയുടെ ചിത്രം പോസ്റ്റ് ചെയ്തു.
ബാറ്റ്മാൻ ഒന്നാം ഭാഗം ലോകമെങ്ങും വമ്പൻ വിജയം നേടി 700 മില്യൺ ഡോളർ കളക്ഷൻ നേടിയിട്ടും രണ്ടാം ഭാഗം സംഭവിക്കാനുള്ള കാലതാമസം ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. ‘ബാറ്റ്മാൻ 2’ 2026 ജനുവരിയിൽ ചിത്രീകരണമാരംഭിക്കുമെങ്കിലും ചിത്രം 2027 അവസാന പകൂതിയോടെയാകും പൂറത്തിറങ്ങുക. ഒന്നാം ഭാഗം റിലീസ് ചെയ്ത് അഞ്ചര വർഷത്തിന് ശേഷമാണ് 2 തിയറ്ററുകളിലെത്തുന്നത്.

