Site icon Janayugom Online

പഞ്ചാബിന് ബാറ്റിങ് തകര്‍ച്ച

ഐപിഎല്ലി‍ല്‍ വിജയവഴിയില്‍ തിരിച്ചെത്താനൊരുങ്ങുന്ന പഞ്ചാബ് കിങ്സിന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെ­ടുക്കാനെ കഴിഞ്ഞുള്ളു.

തുടക്കത്തില്‍ തന്നെ വിശ്വസ്തരായ ഓപ്പണര്‍മാരായ നായകന്‍ കെ.എല്‍ രാഹുലിനെ(21)യും മായങ്ക് അഗര്‍വാളിനെയും(5) പഞ്ചാബിന് നഷ്ടമായി. ഒരേ ഓവറില്‍ ഇരുവരെയും മടക്കി ജേസണ്‍ ഹോള്‍ഡറാണ് പഞ്ചാബിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 

സ്‌കോര്‍ 57‑ല്‍ നില്‍ക്കേ 14 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി റാഷിദ് ഖാന്‍ പഞ്ചാബിന്റെ മൂന്നാം വിക്കറ്റെടുത്തു. 14 റണ്‍സ് മാത്രമാണ് യൂണിവേഴ്‌സല്‍ ബോസിന് നേടാനായത്. 31 പന്തില്‍ 27 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രമാണ് ടോപ് സ്കോറര്‍. ഹൈദരബാദിനായി ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. 

Eng­lish Sum­ma­ry : bat­ting fail­ure for pun­jab kings in ipl

You may also like this video :

Exit mobile version