സൗന്ദര്യവർധക വസ്തുക്കൾ ആഹാരമാക്കി വീഡിയോകൾ ചെയ്തിരുന്ന തായ്‌വാനീസ് ബ്യൂട്ടി ഇൻഫ്ലുവൻസർ ഗുവാ ഷുയിഷുയി(24) മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ലിപ്സ്റ്റിക്, മാസ്ക്, ബ്രഷ് തുടങ്ങിയ മേക്കപ്പ് ഉൽപ്പന്നങ്ങൾ കഴിച്ചിരുന്നതായി യുവതി തന്നെ പുറത്തുവിട്ട റീൽസുകളിലൂടെയും ‘മേക്കപ്പ് മുക്ബാങ്’ എന്ന വീഡിയോകളിലൂടെയും വെളിപ്പെടുത്തിയിരുന്നു. ഈ വസ്തുക്കൾ കഴിക്കുന്നതിൻ്റെ വിശദാംശങ്ങൾ അവർ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പതിവായി പങ്കുവെച്ചിരുന്നു. ‘ഗുവ ബ്യൂട്ടി’ എന്ന പേരിലായിരുന്നു യുവതി വീഡിയോകൾ ഷെയർ ചെയ്തിരുന്നതെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ‘ഗുവ ബ്യൂട്ടി’ എന്ന ഇവരുടെ അക്കൗണ്ടിന് 12,000‑ത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്.
സൗന്ദര്യവർധക വസ്തുക്കൾ ആഹാരമാക്കി വീഡിയോകൾ ചെയ്തിരുന്ന ബ്യൂട്ടി ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

