നേരത്തെ രണ്ട് ഒസ്‌കറുകള്‍ നേടിയിട്ടുള്ള സംവിധായകനായ ബെന്‍ അഫ്‌ലെക്കിന്റെയും ഹോളിവുഡ് താരം മാറ്റ് ഡാമന്റെയും ആര്‍ട്ടിസ്റ്റ് ഇക്വിറ്റിയില്‍ നിന്നുള്ള ആദ്യ പ്രോജക്റ്റായി ആമസോണ്‍ സ്റ്റുഡിയോസ്, സ്‌കൈഡാന്‍സ് സ്പോര്‍ട്സ്, മാന്‍ഡലേ പിക്ചേഴ്സ് എന്നിവര്‍ അവതരിപ്പിക്കുന്ന എയര്‍ എന്ന ചിത്രം പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ പ്രൈം വീഡിയോയില്‍ മെയ് 12 മുതല്‍ സ്ട്രീമീംഗ് ആരംഭിക്കും. ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ലഭ്യമാകുന്ന ചിത്രം പ്രൈം അംഗങ്ങള്‍ക്ക് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ കാണാന്‍ സാധിക്കും. നിലവില്‍ 1499 രൂപയാണ് പ്രൈം വിഡിയോയുടെ വാര്‍ഷിക വരിസംഖ്യ. ഏപ്രില്‍ 5ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റിലീസായ ചിത്രം 92% ”സര്‍ട്ടിഫൈഡ് ഫ്രഷ്” ടൊമാറ്റോമീറ്റര്‍ റേറ്റിംഗും റോട്ടന്‍ ടൊമാറ്റോയില്‍ 98% സ്‌കോറും നേടിയാണ് ഒടിടിയിലെത്തുന്നത്.
നൈക്കി കമ്പനിയുടെ ബാസ്‌കറ്റ്‌ബോള്‍ ഷൂനിരയായ എയര്‍ ജോര്‍ദാന്റെ തുടക്കവും എയറും ബാസ്‌കറ്റ്‌ബോള്‍ സൂപ്പര്‍താരം മൈക്കല്‍ ജോര്‍ദാനും തമ്മില്‍ കരാറുണ്ടാക്കുന്നതിന് നൈക്കിയുടെ പ്രഗല്‍ഭ എക്‌സിക്യൂട്ടീവായ സോണി വക്കാരോ നടത്തിയ ശ്രമങ്ങളും ചിത്രീകരിക്കുന്ന ബയോഗ്രഫിക്കല്‍ സ്‌പോര്‍ട്‌സ് ഡ്രാമയാണ് ചിത്രം. സോണി വക്കാരോ ആയി മാറ്റ് ഡാമനും നൈക്കിന്റെ സഹസ്ഥാപകനായ ഫില്‍ നൈറ്റായി അഫ്‌ലെക്കും റോബ് സ്ട്രാസറായി ജേസണ്‍ ബേറ്റ്മാനും ഡേവിഡ് ഫോക്ക് ആയി ക്രിസ് മെസീനയും പീറ്റര്‍ മൂറായി മാത്യു മഹറും ജോര്‍ജ് റാവലിംഗ് ആയി ക്രിസ് ടക്കറും ഹോവാര്‍ഡ് വൈറ്റായി ക്രിസ് ടക്കറും ഡെലോറിസ് ജോര്‍ദാന്‍ ആയി ഡേവിസും ഹോര്‍സ്റ്റ് ഡാസ്ലറായി ഗുസ്താഫ് സ്‌കാര്‍സ്ഗാര്‍ഡുമാണ് വേഷമിടുന്നത്. അലക്സ് കണ്‍വെറിയുടെ തിരക്കഥയില്‍ എയര്‍ നിര്‍മ്മിക്കുന്നത് ഡേവിഡ് എല്ലിസണ്‍, ജെസ്സി സിസ്ഗോള്‍ഡ്, ജോണ്‍ വെയ്ന്‍ബാച്ച്, അഫ്‌ലെക്ക്, ഡാമണ്‍, മാഡിസണ്‍ ഐന്‍ലി, ജെഫ് റോബിനോവ്, പീറ്റര്‍ ഗുബര്‍, ജേസണ്‍ മൈക്കല്‍ ബെര്‍മാന്‍ എന്നിവര്‍ ചേര്‍ന്നാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരില്‍ ഡാന ഗോള്‍ഡ്ബെര്‍ഗ്, ഡോണ്‍ ഗ്രാഞ്ചര്‍, കെവിന്‍ ഹലോറന്‍, മൈക്കല്‍ ജോ, ഡ്രൂ വിന്റണ്‍, ജോണ്‍ ഗ്രഹാം, പീറ്റര്‍ ഇ. സ്‌ട്രോസ്, ജോര്‍ദാന്‍ മോള്‍ഡോ എന്നിവരും ഉള്‍പ്പെടുന്നു. ബ്രൂസ് സ്പ്രിംഗ്സ്റ്റീന്‍, സിണ്ടി ലോപ്പര്‍, ആര്‍.ഇ.ഒ. സ്പീഡ് വാഗണ്‍, ദി ക്ലാഷ്, നൈറ്റ് റേഞ്ചര്‍, ഡയര്‍ സ്‌ട്രൈറ്റ്‌സ്, ഗ്രാന്‍ഡ്മാസ്റ്റര്‍ ഫ്‌ളാഷ് ആന്‍ഡ് ദി ഫ്യൂരിയസ് ഫൈവ്, സ്‌ക്യൂസ് തുടങ്ങിയ പ്രമുഖ ബാന്‍ഡുകളുടെ 80-കളിലെ ഹിറ്റുകളുടെ അവിസ്മരണീയമായ ശബ്ദട്രാക്ക് ഇപ്പോള്‍ സോണി മ്യൂസിക് എന്റര്‍ടൈന്‍മെന്റിന്റെ കാറ്റലോഗ് ഡിവിഷനായ ലെഗസി റെക്കോര്‍ഡിംഗുകള്‍ ഇപ്പോള്‍ ഡിജിറ്റലായി ലഭ്യമാണ്.
You may also like this video