കോവിഡ് നിയന്ത്രണ കാലത്ത് കുറവായിരുന്ന വയറിളക്കരോഗങ്ങള്‍ വീണ്ടും കണ്ടത്തിയ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറയിപ്പ്. ഉത്സവസ്ഥലങ്ങളിലും, മേളകളിലും ലഭിക്കുന്ന ഐസ്‌ക്രീം, ശീതളപാനീയങ്ങള്‍, തുറന്നുവെച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം. ഉത്സവസ്ഥലങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് ഉള്ളവര്‍ക്ക് മാത്രമാകും സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് അനുമതി.
ഉത്സവനടത്തിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ഭാരവാഹികള്‍ ആരോഗ്യവകുപ്പിനെ മുന്‍കൂറായി അറിയിക്കണം. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ഉണ്ടെങ്കിലും മാസ്‌ക് നിര്‍ബന്ധമാണ്. സാമൂഹിക അകലവും പാലിക്കണം. ആഹാരം കഴിക്കുന്നതിന് മുന്‍മ്പും ശേഷവും കൈയും മുഖവും വെള്ളം ഉപയോഗിച്ച് വൃത്തിയായി കഴുകണം. വായ് ശുദ്ധിയാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും കോവിഡിനോടൊപ്പം വയറിളക്ക രോഗങ്ങളേയും പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മേളകളിലും ഉത്സവങ്ങളിലും ശുദ്ധജലലഭ്യത ഉറപ്പാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ബിന്ദു മോഹന്‍ അറിയിച്ചു.