Site icon Janayugom Online

ടി 20 ലോകകപ്പ് നേരിൽ ആസ്വദിക്കാൻ ഭാരത് പേ വ്യാപാരികൾക്ക് അവസരമൊരുക്കുന്നു

ഭാരത്പേ അവരുടെ വ്യാപാരികൾക്ക് ദുബായിയിൽ നടക്കുന്ന പുരുഷ ടി 20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീമിൻറെ കളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനു “ഭാരത് പേ ലഗാവോ , ലോകകപ്പ് ജാവോ” എന്ന പേരിൽ അവസരമൊരുക്കുന്നു. ഈ മാസം 30 വരെ നടത്തുന്ന ബിസിനസ്സിലെ മികച്ച പ്രകടനത്തിൻറെ അടിസ്ഥാനത്തിൽ തെരഞ്ഞടുക്കപ്പെടുന്ന 400 കച്ചവടക്കാർക്കാണ് യാത്രക്ക് അവസരം ലഭിക്കുകയെന്ന് കമ്പനി ചീഫ് ബിസിനസ് ഓഫീസർ നിഷാന്ത് ജെയിൻ അറിയിച്ചു. രണ്ടു ദിവസത്തെ ട്രിപ്പിൻറെ എല്ലാ ചിലവുകളും കമ്പനി വഹിക്കും. 

മൂന്നു ഘട്ടങ്ങളുള്ളൊരു പദ്ധതിയാണ് ഇതിനായി അവതരിപ്പിച്ചീട്ടുള്ളത്. 50 ഇടപാടുകൾ അല്ലെങ്കിൽ 25,000 രൂപയുടെ ട്രാൻസാക്ഷൻ പൂർത്തിയാക്കുന്നതാണ് ഒന്നാം ഘട്ടം . 150 വ്യവഹാരം അല്ലെങ്കിൽ 75,000 രൂപയുടെ മൊത്തം വ്യാപാരം, 250 ബിസിനസ് അല്ലെങ്കിൽ ആകെ 1,25,000 രൂപയുടെ പണമിടപാടുകൾ നടത്തുക എന്നതാണ് യഥാക്രമം രണ്ടാമത്തേയും മൂന്നാമത്തേയും ഘട്ടങ്ങൾ. അവസാന റൗണ്ട് വിജയകരമായി പൂർത്തിയാക്കുന്ന വ്യാപാരികളിൽ നിന്നും നറുക്കെടുപ്പിലൂടെ 400 പേരെ തിരഞ്ഞെടുക്കും . കൂടാതെ ആകർഷകമായ നിരവധി സമ്മാനങ്ങളും സ്‌കീമിൻറെ ഭാഗമായി നൽകും.

ENGLISH SUMMARY:Bharat Pay is an oppor­tu­ni­ty for traders to enjoy the T20 World Cup live
You may also like this video

Exit mobile version