Site iconSite icon Janayugom Online

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച സെന്‍സെക്‌സ് 1,093 പോയിന്റ് ഇടിഞ്ഞു

ആഭ്യന്തര ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. നഷ്ടത്തോടെ ആരംഭിച്ച ശേഷം വ്യാപാരം പുരോഗമിക്കുന്തോറും പ്രധാന സൂചികകളിലെ തിരിച്ചടി ശക്തമാകുന്നതിനാണ് വിപണി ഇന്നലെ സാക്ഷ്യംവഹിച്ചത്. കടുത്ത ചാഞ്ചാട്ടത്തിനൊടുവില്‍ സെന്‍സെക്‌സ് 1,093 പോയിന്റ് ഇടിവോടെ 58,840ലും നിഫ്റ്റി 346 പോയിന്റ് താഴ്ന്ന് 17,531ലുമാണ് ക്ലോസ് ചെയ്തത്. പണപ്പെരുപ്പം താഴാത്തതിനാല്‍ അമേരിക്കയില്‍ വീണ്ടും പലിശ നിരക്ക് വന്‍ തോതില്‍ ഉയര്‍ത്തിയേക്കുമെന്നും ഇത് തുടര്‍ന്നാല്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയേറുമെന്ന നിഗമനമാണ് ഐടി ഓഹരികളിലെ ഇടിവിന് കാരണം.

2022 ല്‍ ഇതുവരെയുള്ള കാലയളവില്‍ നിഫ്റ്റി ഐടി സൂചിക 30 ശതമാനത്തോളം ഇടിവ് നേരിട്ടു. ഈവര്‍ഷം ഇതുവരെ ഇന്‍ഫോസിസ് 26 ശതമാനവും ടിസിഎസ് 19 ശതമാനവും എച്ച്‌സിഎല്‍ ടെക് 31 ശതമാനവും ടെക് മഹീന്ദ്ര 41 ശതമാനവും വിപ്രോ 43 ശതമാനവും ഇടിഞ്ഞു. ഫിച്ച് റേറ്റിങ്‌സ് നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്ത്യയുടെ ജിഡിപി വളര്‍ച്ച അനുമാനം ഏഴ് ശതമാനത്തിലേക്ക് താഴ്ത്തിയതും തിരിച്ചടിയായി. യുഎസ് ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക് ഇന്നലെ രാവിലെ 11 പൈസ ഇടിഞ്ഞ് 79.82 ലേക്ക് താഴ്ന്നു. നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ട്രേഡ് ചെയ്യപ്പെട്ട ആകെ 2,184 ഓഹരികളില്‍ 285 എണ്ണം മാത്രമാണ് നേട്ടം കൊയ്തത്. ബാക്കിയുള്ള 1,584 ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Eng­lish Sum­ma­ry: Big crash in the stock market
You may also like this video

Exit mobile version