റെക്കോർഡ് കുതിപ്പിന് പിന്നാലെ വെള്ളി വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. എം സി എക്സ് വിപണിയിൽ ഒരു കിലോ വെള്ളിയുടെ വിലയിൽ 11,000 രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലുണ്ടായ തളർച്ചയും നിക്ഷേപകർ കൂട്ടത്തോടെ ലാഭമെടുത്തു പിന്മാറാൻ ശ്രമിച്ചതുമാണ് വില ഇടിയാൻ പ്രധാന കാരണം. വിപണിയിൽ 2,59,692 രൂപ വരെ ഉയർന്ന വെള്ളി വില പിന്നീട് കുത്തനെ താഴുകയായിരുന്നു. ഒരു ഘട്ടത്തിൽ വില 2,40,605 രൂപ എന്ന നിലയിലേക്ക് വരെ താഴ്ന്നു. ഏകദേശം 11,000 രൂപയുടെ ഇടിവാണ് ഒറ്റയടിക്ക് രേഖപ്പെടുത്തിയത്. ഇതിന് ആനുപാതികമായി ആഗോള വിപണിയിൽ സ്‌പോട്ട് സിൽവർ വില 2.7 ശതമാനം കുറഞ്ഞ് 76 ഡോളറിലെത്തി.
വെള്ളി വിലയിൽ വൻ ഇടിവ്; കിലോയ്ക്ക് 11,000 രൂപ കുറഞ്ഞു

