Site iconSite icon Janayugom Online

ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കോവിഡ്

ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. നടന്‍ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. തനിക്ക് കോവിഡ് പോസറ്റീവ് ആണെന്നും താനുമായി സമ്പര്‍ക്കത്തില്‍ പെട്ടവര്‍ ദയവായി കോവിഡ് പരിശോധിക്കണമെന്നും താരം ട്വീറ്റിലൂടെ അഭ്യര്‍ഥിച്ചു.

2020 ജൂലൈയിലാണ് അദ്ദേഹത്തിന് ആദ്യമായി കോവിഡ് ബാധിച്ചത്. ഏകദേശം മൂന്നാഴ്ചത്തോളമാണ് ആശുപത്രിയിലായിരുന്നു താരം. പിന്നാലെ മകന്‍ അഭിഷേക് ബച്ചനും മരുമകള്‍ ഐശ്വര്യ റായിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Eng­lish sum­ma­ry; Bol­ly­wood actor Amitabh Bachchan is again infect­ed with Covid

You may also like this video;

മഴ ആഘോഷിക്കുന്ന ആന | SHORT NEWS | Elephant dancing in rain
Exit mobile version