Site icon Janayugom Online

പുസ്തകപ്രകാശനവും എഴുത്തുകൂട്ടം കൂട്ടായ്മയും

എഴുത്തുകൂട്ടം ദ് കമ്മ്യൂണ്‍ ഓഫ് ലെറ്റേഴ്‌സ് കൂട്ടായ്മയും പുസ്തക പ്രകാശനവും ശനിയാഴ്ച രാവിലെ 10ന് പ്രസ് ക്ലബ്ബ് ഹാളില്‍ നടക്കും. സമ്മേളനത്തില്‍ ആര്‍ മഞ്ജിലാലിന്റെ കഥാസമാഹാരം ‘വാട്ട് ഹാപ്പന്‍സ്’ എം എ ബേബി ജനയുഗം വാരാന്തം എഡിറ്റര്‍ ജയന്‍ മഠത്തിലിന് നല്‍കി പ്രകാശനം ചെയ്യും. എഴുത്തുകൂട്ടം ജില്ലാപ്രസിഡന്റ് ജോണ്‍ റിച്ചാര്‍ഡ് അദ്ധ്യക്ഷത വഹിക്കും. മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍ മുഖ്യാതിഥിയായിരിക്കും. കേരള സാഹിത്യഅക്കാദമി അംഗം ഡോ. സി ഉണ്ണികൃഷ്ണന്‍ ലോക പുസ്തകദിന സന്ദേശം നല്‍കും. പ്രവാസി എഴുത്തുകൂട്ടം ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ടി ശിവപ്രസാദ് പുസ്തക പരിചയം നടത്തും. എസിപിമാരായ പ്രദീപ് കുമാര്‍, ജി വി വിജയകുമാര്‍, സാഹിത്യ നിരൂപകന്‍ ഡോ. അശോക് ഡിക്രൂസ്, അജീഷ് ജി ദത്തന്‍, മഞ്ജു സാം, എഡ്വേര്‍ഡ് നസ്രേത്ത്, രതീഷ് ഇളമാട്, ആര്‍ ജയകുമാര്‍, എല്‍ വിജയന്‍ തുടങ്ങിയവര്‍ സംസാരിക്കും. എഴുത്തുകൂട്ടം ജില്ലാസെക്രട്ടറി നജഹുസൈന്‍ സ്വാഗതവും ആര്‍ മഞ്ജിലാല്‍ നന്ദിയും പറയും.

Exit mobile version