Site icon Janayugom Online

പുസ്തകങ്ങൾ നൽകി

പുത്തൂർ പബ്ലിക്ക് ലൈബ്രറിയുടെ പുസ്തകശേഖരത്തിലേക്ക് തെക്കുംപുറം തൊടിയിൽ റിട്ട. വിഇഒ എസ് മുരളീധരൻപിള്ളയുടെ സ്മരണാർത്ഥം പതിനയ്യായിരം രൂപയുടെ പുസ്തകങ്ങൾ സംഭാവന ചെയ്തു. മുരളീധരൻപിള്ളയുടെ ഭാര്യ റിട്ട. ഹെഡ്മിസ്ട്രസ് എം ആർ ഉഷാകുമാരി, മകൻ കൃഷ്ണപ്രസാദ് എന്നിവർ ചേർന്ന് നൽകിയ പുസ്തകങ്ങൾ ലൈബ്രറി പ്രസിഡന്റ് ബി ശ്രീകുമാർ, സെക്രട്ടറി കെ കുമാരൻ, വൈസ് പ്രസിഡന്റ് വിനോജ് വിസ്മയ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ബാലചന്ദ്രൻ ആറ്റുവാശ്ശേരി, അനിൽകുമാർ, ബിജുമോൻ. പി, റോബിൻ തോമസ് എന്നിവർ പങ്കെടുത്തു.

Exit mobile version