പരിക്കേറ്റ് പുറത്തായിരുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍മാരായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനൊരുങ്ങുന്നു. പരിക്കേറ്റ് പുറത്തായിരുന്ന ഇരുവരും ഫിറ്റ്നസ് ടെസ്റ്റില്‍ വിജയിച്ചു. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് വലിയ ആശ്വാസമാണിത്. ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നടത്തിയ ഫിറ്റ്നസ് ടെസ്റ്റില്‍ ഇരുവരുടേയും പ്രകടനത്തില്‍ ബിസിസിഐയുടെ മെഡിക്കല്‍ സംഘം തൃപ്തരാണ്. ടി20 ലോകകപ്പിന് മുന്‍പായി നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും ഇരുവരും സ്‌ക്വാഡില്‍ ഇടം നേടിയേക്കും.
ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് ടി20യും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ കളിക്കുക. ഇരുവരും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആരുടെ ചീട്ടുകീറുമെന്നാണ് കണ്ടറിയേണ്ടത്. ആവേശ് ഖാന്‍, ദീപക് ചഹാര്‍ എന്നിവര്‍ പുറത്തുപോകാനാണ് സാധ്യത. പകരക്കാരായി ബുംറയും ഹര്‍ഷലും ടീമിലേക്കെത്തും. ബുംറ ന്യൂബോളില്‍ ഭുവനേശ്വര്‍ കുമാറിനൊപ്പം എത്തുന്നതോടെ നിലവില്‍ ഇന്ത്യ നേരിടുന്ന വലിയ പ്രശ്നത്തിന് ഉത്തരമാവും. മധ്യ ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍ വിക്കറ്റ് നേടാനും മിടുക്കനാണ്.
English Summary: Bumrah and Harshal Patel will play in T20 World Cup
You may also like this video