Site icon Janayugom Online

ലോക റെക്കോഡിട്ട് ബുംറ

Bumhra

സ്റ്റുവര്‍ട്ട് ബോര്‍ഡ് വീണ്ടും ഇന്ത്യയുടെ ചെണ്ടയായി. പ്രഥമ ടി20 ലോകകപ്പില്‍ യുവരാജ് സിങ് താരത്തിന്റെ ഒരോവറില്‍ ആറ് സിക്സറുകള്‍ പായിച്ച് 36 റണ്‍സടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഇന്ത്യന്‍ താരമായ ജസ്പ്രീത് ബുംറയുടെ ബാറ്റിന്റെ ചൂടും ബ്രോഡറിഞ്ഞു. എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ബ്രോഡിന്റെ ഒരോവറില്‍ 35 റണ്‍സാണ് താരം അടിച്ചെടുത്തത്. ടെസ്റ്റില്‍ ഒരോവറില്‍ ഇത്രയും റണ്‍സ് പിറക്കുന്നത് ഇതാദ്യമാണ്. ടെസ്റ്റിലെ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് ബുംറ കുറിച്ചത്. ബ്രോഡ് ആകട്ടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറായി മാറി.
സാക്ഷാല്‍ ബ്രയാന്‍ ലാറ ഉള്‍പ്പെടെയുള്ള താരങ്ങളെയാണ് ബുംറ മറികടന്നത്. 2003ല്‍ ദക്ഷിണാഫ്രിക്കന്‍ താരം റോബിന്‍ പീറ്റേഴ്‌സണെതിരെ വിന്‍ഡീസ് ഇതിഹാസം ലാറ 28 റണ്‍സ് നേടിയിരുന്നു. മറ്റുരണ്ട് താരങ്ങള്‍ കൂടി ഒരോവറില്‍ 28 റണ്‍സ് നേടിയിട്ടുണ്ട്. 2013ല്‍ ജോര്‍ജ് ബെയ്‌ലി, ജയിംസ് ആന്‍ഡേഴ്‌സണിന്റെ ഒരോവറില്‍ 28 അടിച്ചെടുത്തിരുന്നു. 2020ല്‍ ജോ റൂട്ടിനെതിരെ ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജും 28 റണ്‍സ് നേടി.

Eng­lish Sum­ma­ry: Bum­rah bagged world record

You may like this video also

Exit mobile version