Site icon Janayugom Online

ബുംറയുടെ ഒന്നാം സ്ഥാനം നഷ്ടമായി; അശ്വിന്‍ നമ്പര്‍ വണ്‍

ഐസിസി ബൗളിങ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ആര്‍ അശ്വിന്‍ തലപ്പത്ത്. ജസ്‌പ്രീത് ബുംറയെ മറികടന്നാണ് അശ്വിന്റെ കുതിപ്പ്. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ 100-ാം മത്സരത്തിൽ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തി തിളങ്ങിയതിന് പിന്നാലെയാണ് നേട്ടം. 2015 ഡിസംബറിലാണ് അശ്വിന്‍ ആദ്യമായി ഐസിസി ടെസ്റ്റില്‍ ബൗളിങ് റാങ്കില്‍ ഒന്നാമത് എത്തിയത്. 

അതേസമയം തലപ്പത്തുണ്ടായിരുന്ന ബുംറ മൂന്നാം സ്ഥാനത്തേക്കിറങ്ങി. 847 റേറ്റിങ് പോയിന്റാണ് ബുംറയ്ക്കുള്ളത്. ഇത്രതന്നെ പോയിന്റുള്ള ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സല്‍വുഡ് രണ്ടാമതെത്തി. ധരംശാലയിൽ നടന്ന അഞ്ചാം ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ സ്പിന്നർ കുൽദീപ് യാദവും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. റാങ്കിങ്ങിൽ 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കുൽദീപ് 16-ാം സ്ഥാനത്താണിപ്പോൾ. അതേസമയം രവീന്ദ്ര ജഡേജ ഏഴാം സ്ഥാനത്ത് തുടരുകയാണ്. 

ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തും ശുഭ്മാന്‍ ഗില്‍ 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 20-ാമതും എത്തി. വിരാട് കോലി 737 റേറ്റിങ് പോയിന്റുമായി ഒമ്പതാം സ്ഥാനത്തുമുണ്ട്. ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണാണ് ഒന്നാമത്.
ഓള്‍റൗണ്ടര്‍മാരിലും ഇന്ത്യന്‍ ആധിപത്യം തുടരുകയാണ്. 444 റേറ്റിങ് പോയിന്റോടെ ഇന്ത്യയുടെ രവീന്ദ്ര ജഡേജ തലപ്പത്താണ്. രണ്ടാം സ്ഥാനത്ത് അശ്വിനാണ്. 322 പോയിന്റാണുള്ളത്. ഇന്ത്യയുടെ അക്സര്‍ പട്ടേല്‍ ഒരു സ്ഥാനമിറങ്ങി ആറാമതായി. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് എട്ടാമതാണ്. 

Eng­lish Summary:Bumrah lost his top spot; Ash­win num­ber one
You may also like this video

Exit mobile version