Site iconSite icon Janayugom Online

ബൈ…ബൈ അശ് അണ്ണാ; അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും അശ്വിന്‍ വിരമിച്ചു

ഇന്ത്യയുടെ സ്റ്റാ­ര്‍ സ്പിന്നര്‍ രവിചന്ദ്ര അ­ശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഗാബ ടെസ്റ്റിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ് അശ്വിന്‍. അനില്‍ കുംബ്ലെയാണ് ഒന്നാമത്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേ­ടിയ താരങ്ങളില്‍ അശ്വിന്‍ ഏഴാമതാണ്. 2010 ജൂണിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2011ല്‍ ഏകദിന ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമംഗമായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ താരവും (11) അശ്വിനാണ്. 

ടെസ്റ്റിൽ 37 തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിൻ, ഇക്കാര്യത്തിൽ ഇതിഹാസ താരം ഷെയ്ൻ വോണിനൊപ്പം രണ്ടാം സ്ഥാനത്താണ്. 67 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തം പേരിലുള്ള ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി 100 വിക്കറ്റ് നേട്ടം സ്വന്തമാക്കിയതിന്റെ റെ­ക്കോഡ് അശ്വിന്റെ പേരിലാണ്. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളായ അശ്വിന്‍, 2016ല്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍, ഐസിസി ടെസ്റ്റ് ക്രിക്കറ്റര്‍ ഓ­ഫ് ദ ഇയര്‍ അവാര്‍ഡുകള്‍ നേടി. ടെ­സ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് അ­ശ്വിന്‍ സ്വന്തമാക്കിയത് ഓസീസിനെതിരെയാണ്.

Exit mobile version