വിസ്മയ മരിക്കുന്നതിന്റെ തലേദിവസം (20.06.2021) വിസ്മയയും മാതാവ് സജിതയും ഫോണിലൂടെ വിവരങ്ങള്‍ പങ്കുവച്ചിരുന്നു. കിരണിന് അന്നേദിവസം ജോലിക്ക് പോകേണ്ടെ എന്ന് സജിത ചോദിച്ചപ്പോള്‍ ‘ഇന്ന് പോകേണ്ട, നാളെയും പോകേണ്ടായിരിക്കാം’ എന്ന് മറുപടി പറഞ്ഞു. ‘അതെന്ത്, ഒരിക്കലും പോകേണ്ടേ’ എന്നായിരുന്നു സജിതയുടെ മറുചോദ്യം. ഏതായാലും പിന്നീടൊരിക്കലും കിരണിന്ന ഓഫീസില്‍ പോകേണ്ടിവന്നിട്ടില്ല.
അതിനുശേഷം 21നാണ് വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് കിരണ്‍കുമാര്‍ അറസ്റ്റിലാവുകയും പിന്നീട് സര്‍വീസില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിലൂടെ കിരണിനെ പിരിച്ചുവിട്ട നടപടി വീണ്ടും സാധൂകരിക്കപ്പെട്ടിരിക്കുകയാണ്.