രാജ്യത്ത് നിലനിൽക്കുന്ന ജാതി മത കേന്ദ്രീകൃത രാഷ്ട്രീയം അധ്വാനവർഗ മനുഷ്യ കേന്ദ്രീകൃത രാഷ്ട്രീയമാക്കി മാറ്റുന്ന നയം സിപിഐ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ പറഞ്ഞു. പുനലൂർ വെസ്റ്റ് ലോക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
കേരളത്തിൽ നിന്നും വ്യത്യസ്തമായി മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യവും ഉൾക്കൊണ്ടായിരിക്കും നയ രൂപീകരണമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
സമ്മേളനത്തിന് സംഘാടക സമിതി ചെയർമാൻ അഡ്വ. കാസ്റ്റലസ് ജൂനിയർ സ്വാഗതം ആശംസിച്ചു. രഞ്ജിത്ത് രാധാകൃഷ്ണൻ അദ്ധ്യഷനായ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. പി എസ് സുപാൽ എംഎൽഎ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ രാജു, ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എം സലീം, മണ്ഡലം സെക്രട്ടറി സി അജയപ്രസാദ്, മണ്ഡലം അസി. സെക്രട്ടറി കെ രാധാകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം ജോബോയ് പെരേര, വി പിഉണ്ണികൃഷ്ണൻ, കെ രാജശേഖരൻ, ജെ ഡേവിഡ് എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി ജെ ജ്യോതികുമാറിനെ തിരഞ്ഞെടുത്തു
മുഖത്തല: സിപിഐ തഴുത്തല ലോക്കൽ സമ്മേളനത്തിന് പൊതുസമ്മേളനം സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എസ് ശിവകുമാറിനെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം രാധാകൃഷ്ണപിള്ള സ്വാഗതമാശംസിച്ചു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജി ബാബു, പി ഉണ്ണികൃഷ്ണപിള്ള, മണ്ഡലം സെക്രട്ടറി സി പി പ്രദീപ്, മണ്ഡലം സെക്രട്ടറിയറ്റ് അംഗങ്ങളായ റ്റി വിജയകുമാർ, എം സജീവ്, എ ഇബ്രാഹിംകുട്ടി, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ ജലജകുമാരി, മണ്ഡലം കമ്മറ്റി അംഗങ്ങളായ ആർ മണികണ്ഠൻ പിള്ള, മനോജ് കുമാർ, അതുൽ ബി നാഥ് ലോക്കൽകമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി ജി അശോകൻ, വി വിജയൻ എന്നിവർ സംസാരിച്ചു ലോക്കൽ കമ്മിറ്റി അംഗം സജീവ് കൃതജ്ഞത രേഖപ്പെടുത്തി.