Site icon Janayugom Online

കേന്ദ്രസർക്കാർ രാജ്യത്തെ സമ്പദ്ഘടന തകർക്കുന്നു: മന്ത്രി ജെ ചിഞ്ചുറാണി

കേന്ദ്രസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളും, സർക്കാർ ആസ്തികളും, ബാങ്കും, ഇൻഷുറൻസ് മേഖലയും വിൽക്കുക വഴി രാജ്യത്തിന്റെ സമ്പദ്ഘടന തകർക്കുകയാണെന്ന് മന്ത്രി ജെ ചിഞ്ചു റാണി. സിപിഐ കുമ്മിൾ ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിലക്കയറ്റം തടയുന്നതിന് കേരളത്തിലെ സർക്കാർ പൊതുവിപണിയും റേഷൻ വിതരണവും ശക്തിപ്പെടുത്തുകയാണ്. കേരളത്തിന്റെ പൊതുമേഖലാസ്ഥാപനങ്ങൾ കൂടുതൽ ലാഭകരമായി പ്രവർത്തിക്കുന്നു. പാൽ, മാംസം, മുട്ട എന്നിവയിൽ കേരളം സ്വയംപര്യാപ്തതയിലേക്ക് നീങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. പി രജിതകുമാരി, പി ശശികുമാർ, നാഥുരാജ് എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എസ് ബുഹാരി, ജെ സി അനിൽ, മടത്തറ അനിൽ, കെ കൃഷ്ണ പിള്ള, പി പ്രതാപൻ, കെ ബി ശബരീനാഥ്, എം രാജീവ്, ഇ വി ജയപാലൻ തുടങ്ങിയവർ സംസാരിച്ചു. ഇ വി ജയപാലനെ സമ്മേളനം സെക്രട്ടറിയായി തെരഞ്ഞെടുത്തു.

Exit mobile version