Site icon Janayugom Online

ചക്കരഉമ്മ; പ്രണയ പൊല്ലാപ്പുകളുമായി ഒരു ചിത്രം; മെയ് 10‑ന് തീയേറ്ററിൽ

മൂന്ന് ചെറുപ്പക്കാർക്ക്‌ വന്നു പെട്ട പ്രണയ പൊല്ലാപ്പുകളുടെ കഥ പറയുകയാണ് ചക്കരഉമ്മ എന്ന ചിത്രം .ആർ .എം.ആർ പ്രൊഡക്ഷൻസിനു വേണ്ടി ആർ.എം.ആറും, ജിനു വടക്കേമുറിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രം രചന, സംവിധാനം ആർ.എം.ആർ സായിർ പത്താൻ നിർവ്വഹിക്കുന്നു. മെയ് 10‑ന് തന്ത്രമീഡിയ ചക്കരഉമ്മ തീയേറ്ററിലെത്തിക്കും.

സംവിധായകൻ തന്നെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. യുവതലമുറയെ ആകർഷിക്കുന്ന പ്രണയഗാനങ്ങൾ ചിത്രം തീയേറ്ററിൽ എത്തുന്നതിന് മുമ്പേ ഹിറ്റായി മാറിയിരിക്കുന്നു എന്ന പ്രത്യേകത ഉണ്ട്.

കല്യാണം പ്രായം എത്തി നിൽക്കുന്ന സുന്ദരക്കുട്ടപ്പന്മാരായ മൂന്ന് ചെറുപ്പക്കാർ.ജോലിയും വേലയും ഇല്ലാത്ത ഇവർ സുന്ദരികളായ തരുണീമണികളെ കല്യാണം കഴിക്കുന്ന ദിവസം സ്വപ്നം കണ്ട് ജീവിതം തള്ളിനീക്കുന്നു. ജോലിയും കൂലിയും ഇല്ലാത്ത ഇവരെ, ഒരു സുന്ദരി പോലും തിരിഞ്ഞു നോക്കിയില്ല. അങ്ങനെ ഇരിക്കെ ഒരു സുന്ദരി ഇവരെ നോക്കി പാൽപ്പുഞ്ചിരി പൊഴിച്ചു.പിന്നെ അവളുടെ കൂടെ കൂടി ചെറുപ്പക്കാർ .ഓരോ ദിവസവും, അവൾ ചെറുപ്പക്കാർക്ക് പുതിയ പൊല്ലാപ്പുകൾ സൃഷ്ടിച്ചു .എങ്കിലും ചെറുപ്പക്കാർ അവളെ ഉപേക്ഷിച്ചില്ല. പ്രണയ പൊല്ലാപ്പുകൾ ഓരോ ദിവസവും കടന്നു വന്നുകൊണ്ടിരുന്നു.

പ്രണയത്തിനും, കോമഡിക്കും, ആക്ഷനും പ്രാധാന്യം കൊടുത്ത് കൊണ്ട് ചിത്രീകരിച്ച ചക്കരഉമ്മ പ്രേക്ഷകർക്കും ചക്കര ഉമ്മ സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് സംവിധായകനും സംഘവും.

ആർ.എം.ആർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ, ആർ.എം.ആർ, ജിനു വടക്കേമുറി എന്നിവർ നിർമ്മിക്കുന്ന ചക്കര ഉമ്മ, രചന, സംവിധാനം ‑ആർ.എം.ആർ.സായിർ പത്താൻ, ക്യാമറ — പ്രദീപ് വിളക്കുപാറ, ഗാനങ്ങൾ — പ്രസാദ് അമരഴിയിൽ, അമ്പരീഷ് ചിത്രൻ ‚സംഗീതം — ശ്രീകാന്ത് കൃഷ്ണ, അമ്പരീഷ് ചിത്രൻ ‚ആലാപനം — അനസ് ഷാജഹാൻ, ശ്രീകാന്ത് കൃഷ്ണ, ജീന, പശ്ചാത്തല സംഗീതം — ശിംജിത്ത് ശിവൻ, എഡിറ്റർ — വിഷ്ണു ഗോപിനാഥ്, അസോസിയേറ്റ് ഡയറക്ടർ — മധു കിളിമാനൂർ, മേക്കപ്പ് — കണ്ണൻ കലഞ്ഞൂർ, ആർട്ട് — ഹാരിഷ് ടി, പ്രൊഡക്ഷൻ കൺട്രോളർ- ജോയ് പേരൂർക്കട ‚മാനേജർ — ലെനിൻ ചന്ദ്രശേഖർ, ശബ്ദമിശ്രണം ‑എൻ.ഷാബു ചെറുവല്ലൂർ, സ്റ്റിൽ ‑രാജേഷ് പകൽ മുറി, പി.ആർ.ഒ- അയ്മനം സാജൻ.

ആർ.എം.ആർ, സന്തോഷ് കലഞ്ഞൂർ, വിഷ്ണു ഗോപിനാഥ്, ആദ്യനാട് ശശി,സതീഷ് ഗോവിന്ദ്, ആർ.മെഹജാബ്, നോബൽകുമാർ, വെണ്ടർ അശോകൻ, ബിജു കലഞ്ഞൂർ, ശ്യാം ‚ദേവദത്ത്, കടയ്ക്കാമൺ മോഹൻദാസ്, മോളി കണ്ണമാലി, കാവ്യ, സീന, മഞ്ജു, പുഷ്പ മണി, കുശലകുമാരി എന്നിവർ അഭിനയിക്കുന്നു. മെയ് 10‑ന് ചിത്രം തീയേറ്ററിലെത്തും.

You may also like this video

Exit mobile version